അമ്മ !!!!!

അമ്മയല്ലാതെ
മായമില്ലാത്തതു
ഏതുമില്ല ഈ ഉലകത്തില്‍ ഇന്ന്.

കാരുണ്യ കടലായി
കനിവിന്‍ വിളക്കായി
കണ്‍ കണ്ട ദൈവമാകുന്നു അമ്മ.

ആഴിയോളം സ്നേഹം
നിറഞ്ഞ സഹനത്തിന്‍
നിറക്കുടമാണു അമ്മ.

എത്ര പ്രശ്നമുണ്ടാകിലും
അമ്മ തന്‍ സാന്നിധ്യം
നമ്മളില്‍ ഉളവാക്കും ഒരു ദിവ്യാനുഭൂതി.

അമിഞ്ഞ പാലിന്റെ
ഗന്ധം മറന്നാലും
അമ്മ തന്‍ മാറിന്റെ
ചൂടു നാം മറന്നാലും
പെറ്റമ്മയെ നമ്മള്‍
ഒരു നാളും മറക്കുകില്ല .

സ്നേഹത്തിന്‍ സ്വാന്തനവുമായ് 
അമ്മയെ  കരുതിടാം
നമുക്കൊന്നായ് .......

4 comments:

  1. അമ്മയല്ലാതെ മായമില്ലാത്തത് ഏതുമില്ലെന്ന് തന്നെ ഇന്നും വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മത്തൊട്ടിലുകള്‍ ഉണ്ടാവുന്നതെന്തേ ?

    സ്നേഹത്തിന്‍ സ്വാന്തനവുമായ്
    അമ്മയെ കരുതിടാം
    നമുക്കൊന്നായ് .......

    ReplyDelete
  2. കൊള്ളാം നല്ല കവിത



    ആശംസകള്‍

    ReplyDelete
  3. നന്ദി ജീവി കരിവെള്ളൂര്‍ ,കൃഷ്ണഭദ്ര ...

    ReplyDelete
  4. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

    ReplyDelete