പ്രകൃതി മര്ത്ത്യര്ക്കു നല്‍കിയ
വരമാണോ ഈ കാലം?
മാറുന്നു കാലങ്ങള്‍ മാറ്റത്തിന്‍
യവനിക നീക്കി.
കുതിക്കുന്നു കാലം കടിഞ്ഞാണില്ലാത്ത
കുതിര പോലെ.
സ്നേഹത്തിന്‍ പൊന്‍പട്ടു
നെയ്യുന്നു കാലം.
പ്രണയത്തിന്‍ പറുദീസ
പണിയുന്നു കാലം.
കദനത്തിന്‍ മലരുകള്‍
പൂക്കുന്ന കാലം.
കരളലിയും കിനാക്കള്‍
കാണുന്ന കാലം.
കയ്‌പ്പും മധുരവും
തരുന്ന കാലം.
നൊമ്പരമറിയാതെ
വളരുന്ന കാലം.
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങുന്ന
ഓര്‍മ്മകളുടെ കൈയ്യൊപ്പുകളല്ലോ കാലം.
എല്ലാം കാലത്തിന്‍ വ്യത്യസ്ത
മുഖങ്ങള്‍ മാത്രം!!!
ഓര്‍മ്മകള്‍ മരിച്ചാലും
കാലത്തിനൊട്ടും മരണമില്ല
ആശിക്കാം നമ്മുക്കെന്നും നന്മകള്‍
പൂക്കും പുണ്യ കാലത്തിനായ് ...........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
ആ ആശ വെറും ആശയായ് മാത്രം അവശേഷിപ്പിക്കും കാലം..........:)
ReplyDeleteകാലത്തിനൊത്ത് കോലം മാറുന്നെന്നു പറയുമ്പോള്‍ മരിക്കുന്നത് കോലം മാത്രം .അപ്പോഴും കാലം ചിരഞ്ജീവിയായ് ...
ReplyDeleteആശിക്കാം നമുക്കാ പുണ്യകാലത്തിനായ് , നന്മകള്‍ പൂക്കുന്ന പുണ്യകാലത്തിനായ്
നന്ദി മാറുന്ന മലയാളി,ജീവി കരിവെള്ളൂര്‍....
ReplyDeleteThis comment has been removed by the author.
ReplyDeleteഓർമകൾ മരിച്ചാലും കാലത്തിനു മരണമില്ല.. നന്മകൾ നിറഞ്ഞ പുണ്യകാലത്തിനായ് ആശിക്കാം..
ReplyDeleteവീണ്ടുമൊരുനാൾ വരും.. വീണ്ടുമൊരു നാൾ വരും
എന്റെ ചുടലപ്പറമ്പിനെ തിടിതുള്ളുമീ സ്വാർത്ഥസിംഹാസനങ്ങളെ ,
കടലെടുക്കും.. ഈ വരികൾ ഓർത്തുപോയി..
നാമരൂപങ്ങളഴിഞ്ഞു കിടന്നു പാഴാവുന്ന
ReplyDeleteനമ്മളിലൂടെ കാലം ക്ഷീണസാന്ദ്രമൊഴുകുന്നു.
(ചുള്ളിക്കാട്)
നമുക്കു വേണ്ടി മാത്രമല്ല കാലം
പക്ഷെ നമ്മള്‍ മനുഷ്യര്‍ മാത്രമെ അതിന്റെ ഒഴുക്കില്‍ സന്തോഷിക്കുകയും
വേദനിക്കുകയും ചെയ്യുന്നുള്ളു.
കാലത്തെക്കുറിചൊക്കെ എഴുതുമ്പോള്‍ ആഴം കുറെക്കൂടി ആകാം.
നന്ദി Manoraj,എന്‍.ബി.സുരേഷ്....
ReplyDelete