കാലം ?

പ്രകൃതി മര്ത്ത്യര്ക്കു നല്‍കിയ
വരമാണോ ഈ കാലം?
മാറുന്നു കാലങ്ങള്‍ മാറ്റത്തിന്‍
യവനിക നീക്കി.
കുതിക്കുന്നു
കാലം കടിഞ്ഞാണില്ലാത്ത
കുതിര പോലെ.

സ്നേഹത്തിന്‍ പൊന്‍പട്ടു 

നെയ്യുന്നു കാലം.
പ്രണയത്തിന്‍ പറുദീസ 

പണിയുന്നു കാലം.
കദനത്തിന്‍ മലരുകള്‍ 

പൂക്കുന്ന കാലം.
കരളലിയും കിനാക്കള്‍ 

കാണുന്ന കാലം.

കയ്‌പ്പും മധുരവും

തരുന്ന കാലം.
നൊമ്പരമറിയാതെ 

വളരുന്ന കാലം.
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങുന്ന
ഓര്‍മ്മകളുടെ കൈയ്യൊപ്പുകളല്ലോ കാലം.


എല്ലാം കാലത്തിന്‍ വ്യത്യസ്ത 
മുഖങ്ങള്‍ മാത്രം!!!

ഓര്‍മ്മകള്‍ മരിച്ചാലും
കാലത്തിനൊട്ടും മരണമില്ല
ആശിക്കാം നമ്മുക്കെന്നും നന്മകള്‍
പൂക്കും പുണ്യ കാലത്തിനായ് ...........

7 comments:

  1. ആ ആശ വെറും ആശയായ് മാത്രം അവശേഷിപ്പിക്കും കാലം..........:)

    ReplyDelete
  2. കാലത്തിനൊത്ത് കോലം മാറുന്നെന്നു പറയുമ്പോള്‍ മരിക്കുന്നത് കോലം മാത്രം .അപ്പോഴും കാലം ചിരഞ്ജീവിയായ് ...
    ആശിക്കാം നമുക്കാ പുണ്യകാലത്തിനായ് , നന്മകള്‍ പൂക്കുന്ന പുണ്യകാലത്തിനായ്

    ReplyDelete
  3. നന്ദി മാറുന്ന മലയാളി,ജീവി കരിവെള്ളൂര്‍....

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഓർമകൾ മരിച്ചാലും കാലത്തിനു മരണമില്ല.. നന്മകൾ നിറഞ്ഞ പുണ്യകാലത്തിനായ് ആശിക്കാം..

    വീണ്ടുമൊരുനാൾ വരും.. വീണ്ടുമൊരു നാൾ വരും
    എന്റെ ചുടലപ്പറമ്പിനെ തിടിതുള്ളുമീ സ്വാർത്ഥസിംഹാസനങ്ങളെ ,
    കടലെടുക്കും.. ഈ വരികൾ ഓർത്തുപോയി..

    ReplyDelete
  6. നാമരൂപങ്ങളഴിഞ്ഞു കിടന്നു പാഴാവുന്ന
    നമ്മളിലൂടെ കാലം ക്ഷീണസാന്ദ്രമൊഴുകുന്നു.
    (ചുള്ളിക്കാട്)

    നമുക്കു വേണ്ടി മാത്രമല്ല കാലം
    പക്ഷെ നമ്മള്‍ മനുഷ്യര്‍ മാത്രമെ അതിന്റെ ഒഴുക്കില്‍ സന്തോഷിക്കുകയും
    വേദനിക്കുകയും ചെയ്യുന്നുള്ളു.

    കാലത്തെക്കുറിചൊക്കെ എഴുതുമ്പോള്‍ ആഴം കുറെക്കൂടി ആകാം.

    ReplyDelete
  7. നന്ദി Manoraj,എന്‍.ബി.സുരേഷ്....

    ReplyDelete