ചിറകുള്ള ചിന്തകള്‍

നിദ്രയില്‍ നിറയുന്ന നിനവുകളെ
നിറമാര്‍ന്ന ചിറകുള്ള ചിന്തകളെ
നിലയ്ക്കാത്ത നിര്‍വൃതിയുടെ നിമിഷങ്ങളെ
നിങ്ങളെ സ്വപ്നങ്ങളെന്നു വിളിക്കാം.

എകാന്തതയുടെ ഏതൊരവസ്ഥയും
എപ്പോഴും നൊമ്പരം മാത്രം.
എകാന്തതയുടെ ആത്മമിത്രങ്ങള്‍
എപ്പോഴും ഓര്‍മ്മകള്‍ മാത്രം.

മനസ്സു നിറഞ്ഞൊരു പുഞ്ചിരി
മറു മനസ്സില്‍ നിറയ്ക്കും പൂത്തിരി.
മധുരം നിറയും വാക്കുകള്‍ മൊഴിയൂ
മനസ്സിന്റെ മുറിവുണക്കൂ.

പരിണാമമില്ലാത്തതേതുമില്ല
പരിഹാരമില്ലാത്തതേതുമില്ല.
പരിഹാസം വെടിയൂ
പരിതാപം മറക്കൂ പരിമളം പരത്തൂ.

4 comments:

  1. ശരിയാണ്. ഏകാന്തതയുടെ മിത്രങ്ങള്‍ ഓര്‍മ്മകള്‍ മാത്രമാണ്.

    ReplyDelete
  2. നന്ദി ശ്രീ....

    ReplyDelete
  3. നിദ്രയില്‍ കനവുകളാണുവരുന്നത്
    നിനവുകള്‍ എന്നാല്‍ ആലോചനകള്‍ എന്നാണ്
    വാക്കുകള്‍ ഉപയോഗിക്ക്കുമ്പോള്‍ സൂക്ഷിക്കണം.

    നമ്മള്‍ എപ്പോഴും കൂട്ടം കൂടി നടക്കുന്നത് കൊണ്ടാണ് ഏകാന്തത ഭയാനകമാകുന്നത്
    ഏകാന്തതയിലല്ലെ നമുക്കു നമ്മളെ കിട്ടുന്നത്.
    എങ്കിലും കവിതയുണ്ടിതില്‍ കേട്ടോ

    ReplyDelete
  4. നന്ദി എന്‍.ബി.സുരേഷ്....

    ReplyDelete