വരുമെന്ന പ്രതീക്ഷയുമായ് ...

ഒരിക്കല്‍ വേനലും
മഴയും അനുരാഗത്തിന്‍
അടിമകളായി.
ഇരുവരും മുടിഞ്ഞ
പ്രേമത്താല്‍ പരവശരായി.

അനുരാഗ വിവശരായ
മഴയും വേനലും
പരസ്പരം കൈ മാറി
അവര്‍ തന്‍ കുളിരും ചൂടും .

ഒരു നാള്‍ എവിടെയോ
അപ്രത്യക്ഷ്മായി
ഇരൂവരും ഭൂമിയില്നിന്ന്.
വേദനയോടെ പാവം ഭൂമിയോ
ഇന്ന് നോക്കിയിരിക്കുന്നു
അവര്‍ തിരികെ വരുമെന്ന പ്രതീക്ഷയുമായ്.....

6 comments:

  1. പ്രതീക്ഷ!

    ആദ്യ വരികളില്‍
    കവിത കണ്ടു..

    അവസാന പാരയില്‍ അത്
    ഒലിച്ചു പോയി..

    ഭാവുകങ്ങള്‍...

    ReplyDelete
  2. വരുമായിരിയ്ക്കുമെന്നേ...

    ReplyDelete
  3. അവര്‍ തിരികെ വന്നില്ലെങ്കില്‍ നമ്മുടെ നിലനില്പ് “?” ആയിരിക്കും .

    അത്രമേല്‍ പ്രണയിച്ച വേനലും മഴയും ; വേനല്‍മഴയുണ്ടെങ്കിലും മഴവേനലില്ലാത്തതെന്തേ ?

    കൊച്ചിയില്‍ വേനല്‍മഴയുടെ കുളിര്‍മയില്‍ മനം നിറഞ്ഞിരിക്കുന്നൂ .

    ReplyDelete
  4. വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി മുക്താര്‍ ,ശ്രീ,ജീവി കരിവെള്ളൂര്‍ ....

    ReplyDelete
  5. നന്ദി എന്‍.ബി.സുരേഷ് ....

    ReplyDelete