ആലും കുളവും

അമ്പലത്തിലെ അമ്മയാം ദേവിയുടെ
മക്കളാണല്ലോ ഈ
ആലും കുളവും .

മന ശാന്തി തേടി അമ്മയുടെ
അടുത്തെത്തുന്ന അശരണര്‍ക്കു
ഉണര്‍വേകുന്നു ഈ
മക്കളെന്നും .

കുളത്തില്‍ മുങ്ങി കുളിച്ചു
ആലിന്‍ ചുവട്ടില്‍ വലം ​
വെച്ചു അമ്മയെ കണ്ടാല്‍
കിട്ടുന്നു ശാന്തി എന്നും നമ്മുക്ക് .

അശുദ്ധമാക്കല്ലെ ഈ മക്കളെ ,
അമ്മയാം ദേവി തന്‍
കണുകള്‍ നിറയും .

മന ശാന്തി നല്‍കും ഈ
പുണ്യ മക്കളെ
പോറ്റിടാം നമ്മുക്കെന്നും .......

5 comments:

  1. ആലും കുളവും ക്ഷേത്രവും... എന്നും സുഖം പകരുന്ന ഓര്‍മ്മകള്‍...


    ഓഫ്: ചുവന്ന ബാക്ക്‍ഗ്രൌണ്ട് കളര്‍ കണ്ണിനു കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്

    ReplyDelete
  2. നന്ദി ശ്രീ....

    ഈ ആലും കുളങ്ങളും നമ്മുക്കു എന്നും സംരക്ഷിക്കണം ..

    ReplyDelete
  3. കാവു തീണ്ടല്ലേ കുളം വറ്റുമെന്നു പഴമൊഴി. എല്ലം വറ്റിയില്ലേ.

    ReplyDelete
  4. ശേഷിക്കുന്ന ആലുകളെയും കുളങ്ങളെയും സംരക്ഷിക്കാനായെങ്കില്‍ ....

    ReplyDelete
  5. നന്ദി ഹംസ,എന്‍.ബി.സുരേഷ് ,ജീവി കരിവെള്ളൂര്‍ ...

    ReplyDelete