താളം ​തെറ്റിയ താരാട്ട്

മഴയ്ക്കായി കേഴുന്ന
വേഴാമ്പല്‍ പോലെ
ഒരു തുള്ളി അമിഞ്ഞ
പാലിനു വേണ്ടി
ഞാന്‍ കരഞ്ഞു.

അമ്മ കിളി പോയ
കുഞ്ഞു കിളിയെന്നപ്പോല്‍
ഒരിറ്റു സ്നേഹത്തിനായി
ഞാന്‍ അലഞ്ഞു.

ചിറകു മുളച്ചു
പറക്കുവാന്‍ തുടങ്ങുന്ന
പറവ പോല്‍
പാറി നടക്കുവാന്‍
ഞാനാശിച്ചു പക്ഷേ,
അതു വെറുമൊരു കൌമാര
സ്വപ്നമായി  പൊലിഞ്ഞു.

കൊക്കുരുമി പ്രണയം
മന്ത്രിക്കുന്ന ഇണക്കിളികളെ
പോല്‍ ഒരു ഇണയ്ക്കു വേണ്ടി
എന്‍ മനം ​കൊതിച്ചു പക്ഷേ,
ആരും എന്‍ മനം
തിരിച്ചറിഞ്ഞില്ല ഒട്ടും

ഒടുവില്‍  കൂടു തകര്‍ന്നു
തൂവലുകള്‍ കൊഴിഞ്ഞ
കിളിയെന്ന പോല്‍
ആശകള്‍ മുരടിച്ചു
നൊമ്പരങ്ങള്‍ മൂടി എന്നെ....

6 comments:

  1. വെദനയും, പ്രണയവുമാണ്
    കവിത;
    ഇവിടെയും
    എവിടെയും.

    ReplyDelete
  2. വാക്യ ഘടനയില്‍ ചില്ലറമാറ്റങ്ങള്‍ വരുത്തുകയും അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു..

    ...ആശംസകള്‍...

    ReplyDelete
  3. നന്നായിട്ടുണ്ട്... നല്ല തലക്കെട്ടും

    ReplyDelete
  4. നന്ദി അഖി,കൊട്ടോട്ടിക്കാരന്‍,ശ്രീ .....

    ReplyDelete
  5. കേഴാതെ
    വീഴാതെ
    തൂവലുകള്‍ കൊഴിഞ്ഞില്ലെന്ന് നിനച്ചാല്‍
    കിളയെപ്പോല്‍
    പറക്കാമിനിയും ധാരാളം....

    ReplyDelete
  6. നന്ദി പട്ടേപ്പാടം റാംജി....

    ReplyDelete