Friday, October 16, 2009

വിലയില്ലാ മനുഷ്യക്കോലങ്ങള്‍


ഇന്നലെ നിങ്ങള്‍ വാങ്ങി
ആന വാലിലെ
മുടികള്‍

ഇന്നോ നിങ്ങള്‍ വാങ്ങുന്നു
ലേലത്തില്‍ മനുഷ്യ
കോലത്തിന്‍ മുടികള്‍

പന്ത്രണ്ടു മുടിനാരുകള്‍ക്കു
ഇന്നു പൊന്നു വില
എന്നാല്‍
പന്ത്രണ്ടാളിനോ ഇന്നു
പുല്ലു വില മാത്രം

സ്വന്തം മുടി വെട്ടി
കളയുന്നു കൈയ്യിലെ
കാശും മുടക്കി
എന്നലോ നിങ്ങള്‍ മുടക്കുന്നു
കോടികള്‍ മാറ്റാരുടെ
മുടികള്ക്കു വേണ്ടി

ഒരു നിമിഷം ചിന്തിക്കു
നിങ്ങള്‍
ഒന്നു നോക്കു എന്‍ ഉലകത്തേ
നിങ്ങള്‍

അറിയൂ എന്‍ ഉലകത്തിന്‍ പട്ടിണി
കോലങ്ങള്‍ തന്‍ നൊമ്പരങ്ങള്‍
എന്തെങ്കിലും മുടക്കൂ നിങ്ങള്‍
അവര്‍ തന്‍ ഒരു
നേര പട്ടിണി മാറ്റുവാന്‍ .....

16 comments:

നിശാഗന്ധി said...

ഇന്ന് ലോക ഭക്ഷ്യ ദിനം (WORLD FOOD DAY)!!!!!!!!!!!

ഓര്‍ക്കാം ആ പാവം പട്ടിണി പാവങ്ങളെ........

SreeDeviNair.ശ്രീരാഗം said...

ഇഷ്ടമായീ...
നല്ല ചിന്തകള്‍..
ആശംസകള്‍..



ശ്രീദേവിനായര്‍

നിശാഗന്ധി said...

നന്ദി ശ്രീദേവിനായര്‍........

shaji said...

അറിയൂ എന്‍ ഉലകത്തിന്‍ പട്ടിണി
കോലങ്ങള്‍ തന്‍ നൊമ്പരങ്ങള്‍
എന്തെങ്കിലും മുടക്കൂ നിങ്ങള്‍
അവര്‍ തന്‍ ഒരു
നേര പട്ടിണി മാറ്റുവാന്‍ .....

hai sunil sunilinta kawida aknubol
readykum thagaluda manassum wayikaan pattunnu manusha janmaghaluda wedana ariyunna manssil matrama othiri nanmayudakukayullo..thaghalku penayiloodayengilum pawaghalkku wendi paryaan kazhiyunnallo...aashasakal ..shahida...

ജീ . ആര്‍ . കവിയൂര്‍ said...

കവിതയുടെ ശൈലി ഇഷ്ടമായി ആശംസകള്‍

നിശാഗന്ധി said...

നന്ദി ഷാജി, ജി ആര്‍ കവിയൂര്‍ ....

ശ്രീ said...

നന്നായി, ഈ ചിന്ത.

jayanEvoor said...

നല്ല ചിന്ത.,
അഭിനന്ദനങ്ങള്‍!

("വിലയില്ല മനുഷ്യ കോലങ്ങള്‍" എന്നതിന് പകരം
"വിലയില്ലാ മനുഷ്യക്കോലങ്ങള്‍"
എന്നാക്കിയാല്‍ കൂടുതല്‍ ഭംഗിയാവും )

KRISHNAKUMAR R said...

ഇതില്‍ കവിതയില്ല സുഹൃത്തേ..പക്ഷെ നല്ല ആശയം, പുതുമയുള്ളതല്ലെന്കിലും...ഇനിയും വായിക്കൂ..വീണ്ടും ശ്രമിക്കൂ..ആശംസകള്‍!

നിശാഗന്ധി said...

നന്ദി ശ്രീ......
നന്ദി ജയന്‍ ഏവൂര്‍ ..താങ്കളുടെ അഭിപ്രായം ഞാന്‍ മാനിക്കുന്നു..
നന്ദി ക്യഷ്ണകുമാര്‍ ...
ആനുകാലിക വിഷയങ്ങള്‍ പെട്ടന്നു കവിതയാക്കുമ്പോള്‍ കവിത ഭംഗി അല്പം കുറഞ്ഞേക്കാം.ഞാന്‍ ശ്രമിക്കാം .താങ്കളുടെ ഈ അഭിപ്രായതിനു നന്ദി....തുടര്‍ന്നും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ......

Murali Nair I മുരളി നായര്‍ said...

നല്ല ചിന്തകള്‍..നല്ല ശൈലി.......

നിശാഗന്ധി said...

നന്ദി മുരളി നായര്‍ ......

മഷിത്തണ്ട് said...

നല്ല ചിന്തകള്‍..നല്ല ശൈലി.......

നിശാഗന്ധി said...

നന്ദി മഷിത്തണ്ട്...........

പാവപ്പെട്ടവന്‍ said...

ആവേശമുണ്ടാകട്ടെ .......നല്ല ആരോഗ്യമുള്ള ചിന്ത

നിശാഗന്ധി said...

നന്ദി പാവപ്പെട്ടവന്‍............