കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

നീറുന്ന മനസ്സിന്റെ വിയര്പ്പായ്
നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു
കണ്ണുനീരെന്നു വിളിക്കാം

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

3 comments:

  1. കണ്ണുനീർ കണ്ണുകളെയും മനസ്സിനെയും ശുദ്ധി ചെയ്യുന്നു, വേദനയെ ലഘൂകരിക്കുന്നു. അതുകൊണ്ട് കണ്ണുനീരിനെ വിലക്കരുത്

    ReplyDelete
  2. കണ്ണുനീരും കടലും. ഇഷ്ടായി.

    ReplyDelete
  3. ഇരുണ്ടുകൂടിയൊരാ കാർമേഘം മഴയായ് പെയ്തൊഴിയും പോലെ കദനം നിറഞ്ഞൊരാ മനവും നിറഞ്ഞൊഴുകും നിറമിഴിനീരായ്......നിർമ്മലമാം തുളസിക്കതിരു പോലെ പരിശുദ്ധമാകുമെൻ അന്തരംഗം.......

    ReplyDelete