ദേശാടന കിളികള്‍

ദേശങ്ങള്‍ താണ്ടി എത്തുന്ന
നൊമ്പരമറിയാത്ത
വിരുന്നു പറവകളെ
ഒന്നു ചൊല്ലാമോ നിങ്ങള്‍ തന്‍
ഈ ആനന്ദത്തിന്‍ പരമരഹസ്യം.

കദനത്തിന്‍  ഭാരവുമയി
ആ  നാട്ടു കിളി പിന്നെയും ചൊല്ലി
കരച്ചിലുകള്‍ ഇല്ലാത്ത നിന്നുടെ
നാട്ടിലേക്കു എന്നെയും കൂടിയൊന്നു
കൊണ്ടുപോകാമോ ?

ആരു പറഞ്ഞു ഞങ്ങള്‍
കരയാറില്ലയെന്ന് !
ഞങ്ങള്‍ തന്‍ നൊമ്പരമകറ്റാനായി
പാറി നടക്കുന്നു ഇന്നു ദേശങ്ങള്‍ തോറും .
ഈ ദേശാടന യാത്രയില്‍ മറക്കുന്നു
ഞങ്ങള്‍ തന്‍ നൊമ്പരങ്ങള്‍ ഒരോന്നും

വരൂ സഹോദരങ്ങളെ നിങ്ങളും
പങ്കാളിയാകു ഈ ലോക യാത്രയില്‍ .
പറക്കാം നമ്മുക്കൊന്നായ് 
മറക്കാം നമ്മള്‍ തന്‍ നൊമ്പരങ്ങള്‍ .........

3 comments:

  1. Up above the world so high
    They are flying through the sky....


    nice poem

    ReplyDelete
  2. നൊമ്പരമകറ്റാനായി പറക്കുന്ന ദേശാടനക്കിളികള്‍

    ReplyDelete
  3. നന്നായി ഈ ദേശാടന നൊമ്പരം

    ReplyDelete