കന്മദം

നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു*
കണ്ണുനീരെന്നു വിളിച്ചോട്ടെ ഞാന്‍ .

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍.

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍.
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍.

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ.
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ.

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

*പാറയില്‍ (മനസ്സില്‍) നിന്ന് ബഹിര്‍ഗമിക്കുന്ന ഒരു തരം ദ്രാവകം

6 comments:

  1. ആര്‍ദ്രമായ വരികള്‍

    ReplyDelete
  2. കണ്ണിരിനൊരു ഗീതം. ഇഷ്ടമായി.

    ReplyDelete
  3. പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
    കണ്പീലികളാം കുരുന്നുകള്‍.

    ReplyDelete
  4. നന്നായിട്ടുണ്ട് കവിത..

    ReplyDelete
  5. വായിച്ച് അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും എന്റെ നന്ദി....

    ReplyDelete