"തരുമോ നിന്നുടെ കൈനിട്ടം "

കണ്ണനെ കണി കാണും പൊന്‍  കണ്‍മണിയെ
നിന്‍ കണ്ണില്‍ നിറയുന്നു ഒരു വിഷു തിളക്കം .
കണിക്കൊന്ന പൂത്തോ നിന്‍ മണി മുറ്റത്ത്
മണിമാരന്‍ വന്നോ നിന്‍ മനതാരില്‍ .

കണി കണ്ടുണര്ന്നു കുളിച്ചു
ക്യഷണ തുളസി കതിര്‍ ചൂടി
കൈനീട്ടം തന്നാല്‍ നുണക്കുഴി
കവിളില്‍ ഒരു മണി മുത്തം 
പകരം തരാം .

കളഗാനം മൂളാനായി കദളീവനത്തിലെ
കതിരുകാണാക്കിളി ഇനിയും
എന്തേ വന്നില്ലല്ലോ.
കമനിമൊഴി നിന്‍ കരത്തളിര്‍ കൊണ്ടു
കൈനീട്ടം നല്‍കാന്‍ ഇനിയും
എന്തേ വന്നില്ലല്ലോ.

മേട സൂര്യന്റെ വെണ്‍ പ്രഭയുള്ള ഈ
വിഷു പുലരിയില്‍ എന്നെ നീ കണ്ടപ്പോള്‍
ആ കണിവെളരി  കവിളില്‍
നാണത്തിന്‍  തിരയിള്ളക്കം .
എന്തിനു കണ്‍മണി ഈ നാണം
തരുമോ നിന്നുടെ കൈനിട്ടം
ഇന്നു എനിക്ക്....

6 comments:

  1. എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
    റ്റോംസ്

    ReplyDelete
  2. ഹാ! മനോഹരമായ ഒരു വിഷുക്കണി കവിത.വായിക്കാൻ നല്ല സുഖം. ആശംസകൾ.

    ReplyDelete
  3. നല്ല കവിത.വിഷു ആശംസകള്‍

    ReplyDelete
  4. നല്ല വരികൾ, ആശംസകൾ!

    ReplyDelete
  5. എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു..

    ReplyDelete