തീരാരോദനങ്ങള്‍ ..........

ആശുപത്രി ലേബര്‍ റൂമുകളില്‍ നിന്ന്
ഉയരുന്നു അമ്മമാര്‍ തന്‍
തീരാരോദനങ്ങളിന്ന്.

വിരൂപികളായി പിറക്കുന്ന തന്‍
അരുമ്മ കിടാങ്ങളെ കണ്ടു
അമ്മ മനം ​തളരുന്നു ഇന്ന്.

നറു പുഞ്ചിരി തൂകിയ
മുഖവുമായി അനന്ത
നിദ്രയിലാണ്ട തന്‍
പൊന്നോമലാളിനു കണ്ടു
അമ്മ മനം ​തളരുന്നു ഇന്ന്.

എന്‍ഡോ സള്‍ഫാന്‍ എന്ന
കൊലയാളിയെ ഭയന്നു വിറയ്ക്കുന്നു
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
അമ്മമാര്‍ ഇന്ന്.

ഈ മഹാവിപത്തിനെ
പടച്ചു വിടുന്നവര്‍ക്കു
ആ പാവം കുരുന്നാത്മാവുകള്‍
മാപ്പു തരികയില്ല ഒട്ടും .

ഇനിയും വേണമോ നമ്മുക്കു
വീണ്ടുമൊരു ഭോപാലും നാഗസാക്കിയും
ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍
എന്‍ഡോ സള്‍ഫാനെന്ന പേരില്‍ ..........

11 comments:

  1. അതെ, എന്‍ഡോസള്‍ഫാന്‍ വെറും കീടനാശിനിയല്ല;
    പിറന്നു വീഴുന്ന ഒന്നുമറിയാത്ത കുഞ്ഞുങ്ങളുടെ ജീവിതം ഇല്ലാതാക്കുന്ന മഹാവിപത്താണ് എന്നതിന്റെ തെളിവായി എത്രയോ ജന്മങ്ങള്‍...
    എന്നിട്ടും അതിനെ ന്യായീകരിക്കാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരും ഉണ്ടല്ലോ!
    ദീപസ്തംഭം മഹാശ്ചര്യം
    നമുക്കും കിട്ടണം പണം!!
    -------------------

    'തീരാരോദനം' അല്ലേ ശരി?

    ReplyDelete
  2. ഇത്രയൊക്കെയായിട്ടും ഇതു നിരോധിക്കാൻ ഏതെങ്കിലും സർക്കരിനായോ ?

    ReplyDelete
  3. പ്രതിഷേധം നന്നായി, പക്ഷേ ഇതും വനരോദനമാകും!

    ReplyDelete
  4. ആശയം കൊള്ളാം..പ്രതിഷേധിക്കാന്‍ നാവുയരുന്നുണ്ടല്ലോ ..
    ചിലപ്രയോഗങ്ങള്‍ തിരുത്തണം
    ഉദാ :അമ്മകള്‍ (അമ്മമാര്‍ അല്ലെ ശരി ?)
    അക്ഷര പിശകുകളും മാറ്റണേ...:)

    ReplyDelete
  5. ലാളിത്യമാര്‍ന്ന വരികള്‍..
    അക്ഷരപ്പിഴവുകള്‍ തിരുത്തുക..

    ReplyDelete
  6. ശക്തമായ ആശയം.
    പക്ഷെ ചില വരികള്‍ വെറും പ്രസ്താവനകള്‍ മാത്രമായി പോയെന്നു തോന്നുന്നു.
    നിശാഗന്ധിയുടെ മുന്‍കവിതകളുടെ നിലവാരത്തിലേക്ക് എത്തിയില്ല.

    ReplyDelete
  7. ഈ ഒരു മഹാവിപത്തിനെതിരെ അഭിപ്രായം എഴുതിയ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു..

    അക്ഷര പിശകുകള്‍ ചൂണ്ടി കാണിച്ചു തന്നതിനു പ്രത്യേക നന്ദി..

    ReplyDelete
  8. ഇത് കവിതയല്ല്ലെങ്കിലും കാലികവിഷയമായതിനാൽ കൊള്ളാം

    ReplyDelete
  9. നിശാഗന്ധി വിഷയം തീ വഹിക്കുന്നതാണ്. കവിതയ്ക്കു ശക്തി പോര എന്നു തോന്നുന്നു മുൻ കവിതകളുടെ നിലവാരം വച്ച്.

    ReplyDelete
  10. ഇനി വെജിറ്റബിളില്ലാത്ത
    വെജ് കഴിക്കാം

    ReplyDelete