നാടന്‍ പാട്ട്

പവിഴ കണ്ണുള്ള പളുങ്കു പെണ്ണേ
പുഴയരികിലെ പെണ്ണേ
പതഞ്ഞൊഴുകുന്ന പുഴയില്‍ നോക്കി
കാത്തിരിക്കുന്നതാരേ നീ കാത്തിരിക്കുന്നതാരേ

നുണക്കുഴിയുള്ള നങ്ങിണി പെണ്ണേ
നാണം കുണുങ്ങി പെണ്ണേ
നാണിച്ചു നിന്നു മുഖം മറച്ചു
കോരിത്തരിപ്പിക്കുന്നതാരേ നീ കോരിത്തരിപ്പിക്കുന്നതാരേ

കണ്ണാടി കവിളുള്ള കാന്താരി പെണ്ണേ
കള്ളചിരിയുള്ള പെണ്ണേ
കണ്ണാടി നോക്കി മുഖം മിനുക്കി
കൊതിപ്പിക്കുന്നതാരേ നീ കൊതിപ്പിക്കുന്നതാരേ

പാലപൂക്കാവിലെ പൂക്കാരി പെണ്ണേ
പാലയ്ക്ക മാലയണിഞ്ഞ പെണ്ണേ
പാതി മയക്കത്തില്‍ പതിവു നേരത്ത്
കിനാവു കാണുന്നതാരേ നീ കിനാവു കാണുന്നതാരേ

2 comments:

  1. നാടന്‍ പാട്ടിന്റെ അയലത്തൂടെ പോയിട്ടുണ്ട് കേടോ . ആശംസകള്‍

    ReplyDelete