പട്ടണത്തിനു പനി പിടിച്ചാല്‍ ?

ഒരു നാള്‍ എന്റെ
പട്ടണത്തിനു പനി പിടിച്ചു.
ചുമച്ചു തുപ്പുന്നതോ
കറുത്ത കഫം മാത്രം .

മുനിസിപ്പാലിറ്റി നല്കിയ
പാരസിറ്റുമോള്‍ കൊണ്ടൊന്നും
ഈ പനിക്കു ശമനം ​കിട്ടിയില്ല .

അലറും വാഹന ശബ്ദ്ങ്ങളും
പന്തംക്കൊളുത്തി 
പ്രകടനങ്ങളും ഈ പാവത്തെ
നടുക്കി .

ആരുമില്ലെയിവിടെ ഈ
പാവത്തെയൊന്നു
പുതച്ചു കിടത്താന്‍ ഇന്ന് ?
എന്നാലോ, ഈ പാവത്തെ
കീറി മുറിച്ചു
നാലു വരി പാതകള്‍ വെട്ടുവാന്‍
ആയിരം പേര്‍ .

അങ്ങനെ പലരും കയറി ഇറങ്ങി
ആ പാവം മാറാ പനിയുമായി
വിറച്ചു കിടന്നുറങ്ങുന്നു.

5 comments:

 1. വരികളിൽ രോഷം തളം കെട്ടി നിൽക്കുന്നു.. തുടരുക.. നല്ല ചിന്തക്കൾക്കൊപ്പം എന്നുമുണ്ടാവും..

  ReplyDelete
 2. ഇല്ല ഇനിയീ പനിയില്‍ നിന്നൊരു മോചനം
  ഇനിയെത്ര പാരസിറ്റുമോളുകള്‍
  തിന്നുവെന്നാലും

  ReplyDelete
 3. ഈ പനി ഒരു ലക്ഷണം മാത്രമാണു,ഇനിയും വൈകിയാല്‍ അതൊരു മാറാ രോഗമായി മാറും ..

  ReplyDelete
 4. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

  ReplyDelete