നിദ്രയില്‍ നിറയുന്ന നിനവുകളെ
നിറമാര്‍ന്ന ചിറകുള്ള ചിന്തകളെ
നിലയ്ക്കാത്ത നിര്‍വൃതിയുടെ നിമിഷങ്ങളെ
നിങ്ങളെ സ്വപ്നങ്ങളെന്നു വിളിക്കാം.
എകാന്തതയുടെ ഏതൊരവസ്ഥയും
എപ്പോഴും നൊമ്പരം മാത്രം.
എകാന്തതയുടെ ആത്മമിത്രങ്ങള്‍
എപ്പോഴും ഓര്‍മ്മകള്‍ മാത്രം.
മനസ്സു നിറഞ്ഞൊരു പുഞ്ചിരി
മറു മനസ്സില്‍ നിറയ്ക്കും പൂത്തിരി.
മധുരം നിറയും വാക്കുകള്‍ മൊഴിയൂ
മനസ്സിന്റെ മുറിവുണക്കൂ.
പരിണാമമില്ലാത്തതേതുമില്ല
പരിഹാരമില്ലാത്തതേതുമില്ല.
പരിഹാസം വെടിയൂ
പരിതാപം മറക്കൂ പരിമളം പരത്തൂ.
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
-
നഗരത്തിന് ഓരത്ത് മാമരത്തിന് ചില്ലയില്‍ നീ അന്തിയുറങ്ങുന്നു കദനത്തിന്‍ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു ആ മാമര ചുവട്ടില്‍ കറുത്ത പുകയുള...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...

ശരിയാണ്. ഏകാന്തതയുടെ മിത്രങ്ങള്‍ ഓര്‍മ്മകള്‍ മാത്രമാണ്.
ReplyDeleteനന്ദി ശ്രീ....
ReplyDeleteനിദ്രയില്‍ കനവുകളാണുവരുന്നത്
ReplyDeleteനിനവുകള്‍ എന്നാല്‍ ആലോചനകള്‍ എന്നാണ്
വാക്കുകള്‍ ഉപയോഗിക്ക്കുമ്പോള് സൂക്ഷിക്കണം.
നമ്മള് എപ്പോഴും കൂട്ടം കൂടി നടക്കുന്നത് കൊണ്ടാണ് ഏകാന്തത ഭയാനകമാകുന്നത്
ഏകാന്തതയിലല്ലെ നമുക്കു നമ്മളെ കിട്ടുന്നത്.
എങ്കിലും കവിതയുണ്ടിതില്‍ കേട്ടോ
നന്ദി എന്‍.ബി.സുരേഷ്....
ReplyDelete