പട്ടണത്തിനു പനി പിടിച്ചാല്‍ ?

ഒരു നാള്‍ എന്റെ
പട്ടണത്തിനു പനി പിടിച്ചു.
ചുമച്ചു തുപ്പുന്നതോ
കറുത്ത കഫം മാത്രം .

മുനിസിപ്പാലിറ്റി നല്കിയ
പാരസിറ്റുമോള്‍ കൊണ്ടൊന്നും
ഈ പനിക്കു ശമനം ​കിട്ടിയില്ല .

അലറും വാഹന ശബ്ദ്ങ്ങളും
പന്തംക്കൊളുത്തി 
പ്രകടനങ്ങളും ഈ പാവത്തെ
നടുക്കി .

ആരുമില്ലെയിവിടെ ഈ
പാവത്തെയൊന്നു
പുതച്ചു കിടത്താന്‍ ഇന്ന് ?
എന്നാലോ, ഈ പാവത്തെ
കീറി മുറിച്ചു
നാലു വരി പാതകള്‍ വെട്ടുവാന്‍
ആയിരം പേര്‍ .

അങ്ങനെ പലരും കയറി ഇറങ്ങി
ആ പാവം മാറാ പനിയുമായി
വിറച്ചു കിടന്നുറങ്ങുന്നു.

അമ്മ !!!!!

അമ്മയല്ലാതെ
മായമില്ലാത്തതു
ഏതുമില്ല ഈ ഉലകത്തില്‍ ഇന്ന്.

കാരുണ്യ കടലായി
കനിവിന്‍ വിളക്കായി
കണ്‍ കണ്ട ദൈവമാകുന്നു അമ്മ.

ആഴിയോളം സ്നേഹം
നിറഞ്ഞ സഹനത്തിന്‍
നിറക്കുടമാണു അമ്മ.

എത്ര പ്രശ്നമുണ്ടാകിലും
അമ്മ തന്‍ സാന്നിധ്യം
നമ്മളില്‍ ഉളവാക്കും ഒരു ദിവ്യാനുഭൂതി.

അമിഞ്ഞ പാലിന്റെ
ഗന്ധം മറന്നാലും
അമ്മ തന്‍ മാറിന്റെ
ചൂടു നാം മറന്നാലും
പെറ്റമ്മയെ നമ്മള്‍
ഒരു നാളും മറക്കുകില്ല .

സ്നേഹത്തിന്‍ സ്വാന്തനവുമായ് 
അമ്മയെ  കരുതിടാം
നമുക്കൊന്നായ് .......

കാലം ?

പ്രകൃതി മര്ത്ത്യര്ക്കു നല്‍കിയ
വരമാണോ ഈ കാലം?
മാറുന്നു കാലങ്ങള്‍ മാറ്റത്തിന്‍
യവനിക നീക്കി.
കുതിക്കുന്നു
കാലം കടിഞ്ഞാണില്ലാത്ത
കുതിര പോലെ.

സ്നേഹത്തിന്‍ പൊന്‍പട്ടു 

നെയ്യുന്നു കാലം.
പ്രണയത്തിന്‍ പറുദീസ 

പണിയുന്നു കാലം.
കദനത്തിന്‍ മലരുകള്‍ 

പൂക്കുന്ന കാലം.
കരളലിയും കിനാക്കള്‍ 

കാണുന്ന കാലം.

കയ്‌പ്പും മധുരവും

തരുന്ന കാലം.
നൊമ്പരമറിയാതെ 

വളരുന്ന കാലം.
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങുന്ന
ഓര്‍മ്മകളുടെ കൈയ്യൊപ്പുകളല്ലോ കാലം.


എല്ലാം കാലത്തിന്‍ വ്യത്യസ്ത 
മുഖങ്ങള്‍ മാത്രം!!!

ഓര്‍മ്മകള്‍ മരിച്ചാലും
കാലത്തിനൊട്ടും മരണമില്ല
ആശിക്കാം നമ്മുക്കെന്നും നന്മകള്‍
പൂക്കും പുണ്യ കാലത്തിനായ് ...........

ചിറകുള്ള ചിന്തകള്‍

നിദ്രയില്‍ നിറയുന്ന നിനവുകളെ
നിറമാര്‍ന്ന ചിറകുള്ള ചിന്തകളെ
നിലയ്ക്കാത്ത നിര്‍വൃതിയുടെ നിമിഷങ്ങളെ
നിങ്ങളെ സ്വപ്നങ്ങളെന്നു വിളിക്കാം.

എകാന്തതയുടെ ഏതൊരവസ്ഥയും
എപ്പോഴും നൊമ്പരം മാത്രം.
എകാന്തതയുടെ ആത്മമിത്രങ്ങള്‍
എപ്പോഴും ഓര്‍മ്മകള്‍ മാത്രം.

മനസ്സു നിറഞ്ഞൊരു പുഞ്ചിരി
മറു മനസ്സില്‍ നിറയ്ക്കും പൂത്തിരി.
മധുരം നിറയും വാക്കുകള്‍ മൊഴിയൂ
മനസ്സിന്റെ മുറിവുണക്കൂ.

പരിണാമമില്ലാത്തതേതുമില്ല
പരിഹാരമില്ലാത്തതേതുമില്ല.
പരിഹാസം വെടിയൂ
പരിതാപം മറക്കൂ പരിമളം പരത്തൂ.