സ്നേഹം ?

കലഹം നിറയുമീ കലിയുഗത്തില്‍
കാലഹരണപ്പെട്ടുവോ സ്നേഹം ?

മര്‍ത്ത്യന്‍ മ്യഗ തുല്യനായി
മാറുന്നു ഭൂവില്‍.
ദുര ദുര കടിച്ചു കീറുന്നുയെങ്ങും
തെരുവില്‍ ചുടു ചോര ഗന്ധം.

കാമാഗ്‌നി ആളി പടരുന്നു
കാപട്യം നടമാടി വാഴുന്നു
കറുപ്പും കഞ്ചാവും പുകയുന്നു
കലങ്ങി മറിയുന്നു യുവനിരയെങ്ങും.

കനകം തിളങ്ങുമീയുലകം
കന്യകക്കിന്നെന്തു വില.
പുര നിറയുന്നു കന്യകന്മാര്‍
പെരുകുന്നു നാടാകെ ദ്രുതഗതിയില്‍.

സമാധാനമില്ലെങ്കില്‍ ധരണിയില്‍
സമ്പത്തിനെന്തു വില.
സന്മനസ്സുളോര്‍ക്കുള്ള സ്നേഹ
സമ്മാനമാണു സമാധാനം.

ദാനമില്ലെങ്കില്‍ മനുഷ്യാ
ധനത്തിനെന്തു വില.
ദാനം ധനത്തെ വളര്‍ത്തും
അന്നം പട്ടിണിയെ തളര്‍ത്തും.

മനുഷ്യനു മുഖ്യം മതങ്ങളല്ലോ
മതത്തിനു മുഖ്യം മതവാദികളും.
മതങ്ങളെയെല്ലാം ഒന്നായി കാണൂ മനുഷ്യാ
മതദ്വേഷം വെടിയൂ.

എല്ലാ ചോരയും ചുവപ്പാണു സോദരാ
മനുഷ്യനെ മനുഷ്യനായി കാണൂ സോദരാ…………

6 comments:

  1. മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുന്നില്ലല്ലോ. മനുഷ്യത്വം എന്ന വാക്കിനു പോലും പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങി.

    വളരെ പ്രസക്തമായ വരികള്‍...

    ReplyDelete
  2. ellavareyum snehikkunna, ellavarum snehikkunna ,kuranjapaksham drohikkukayenkilkum cheyyatha orukalam varanam.

    ReplyDelete
  3. പ്രസക്തമായ വരികൾ

    ReplyDelete
  4. manushyan mrugamayi marunna kalam
    marugangal nattil vasikkunna kalam

    ReplyDelete
  5. I am white, you are brown
    but
    both our shadows are black
    (സഹശയനം-ചുള്ളിക്കാട്.)

    സ്നേഹം ഇപ്പോള്‍ വിലകൊടുത്താല്‍ മാര്‍ക്കറ്റില്‍ പോലും കിട്ടാനില്ലത്രെ!

    പിന്നെ നിശാഗന്ധി, തുര എന്നതെ ദുര എന്നു തിരുത്തുക.

    പിന്നെ കവിത ഇത്ര വാച്യമാക്കാതെ കുറച്ചു കൂടി ആഴത്തിലാക്കുക.
    bueaty is truth
    truth is bueaty എന്നു കീറ്റ്സ് പറഞ്ഞിട്ടുണ്ടലൊ.

    ReplyDelete
  6. നന്ദി ശ്രീ, അഖി, മനോരാജ്, ഇന്ഡ്യാന & എന്‍.ബി.സുരേഷ് ....

    @ ശ്രീ .സുരേഷ് : താങ്കള്‍ നല്‍കിയ ഈ നല്ല നിര്‍ദ്ദേശത്തിനു വീണ്ടും ഒരു നന്ദി..തുടര്‍ന്നും താങ്കളുടെ നല്ല നിര്‍ദ്ദേശങ്ങള്‍ ഞാന്‍ പ്രതിക്ഷിക്കുന്നു...

    ReplyDelete