വേളി

നാലു കെട്ടിലെ നാലു നില പന്തലില്‍
നാളെ വെളുത്താല്‍ വള്ളുവ പെണ്ണിനു വേളി
പത്തരമാറ്റുള്ള തങ്ക കുടത്തിന്
പത്തരക്കല്ലോ താലിക്കെട്ട്

പൊന്നില്‍ കുളിച്ചു പൊട്ടൊന്നു കുത്തി
പൊന്‍പട്ടുടുത്തവള്‍ അണിഞ്ഞൊരുങ്ങി
പൂത്താലമേന്തിയ തൊഴിമാരൊത്തവള്‍
നിറ ദീപവുമായി നടന്നു വന്നു

കതിര്‍മണ്ഡപത്തിലെ കതിരുകളായിവര്‍
കാര്‍ത്തിക നാളില്‍ താലി ചാര്‍ത്തി
നാദസ്വര മേളമുണര്‍ന്നു
നാവിന്‍ തുമ്പില്‍ കുരവയുണര്‍ന്നു

നാക്കിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി
നാട്ടാരൊത്ത് സദ്യയുമുണാം
നാവിലൂറും പാലട ഒടുവില്‍ പപ്പടം കൂട്ടി
നല്ലോണം കഴിച്ചിടാം

നാഴികയേറേ കഴിയും നേരം
നാലാള്‍ വീട്ടില്‍ ഒഴിയും നേരം
നാണത്തിന്‍ കെടാവിളക്കുകള്‍ ഊതി
നല്ലോലപായയിലുറങ്ങാം8 comments:

 1. This comment has been removed by the author.

  ReplyDelete
 2. കല്ല്യാണം കഴിച്ചേ പറ്റൂ ......,

  ഇത് വായിച്ചപ്പോള്‍ തോന്നിപോയതാണ്.....കൊള്ളാം നന്നായിരിക്കുന്നു .......

  ReplyDelete
 3. കൊള്ളാം നന്നായിരിക്കുന്നു

  ReplyDelete
 4. ഇനിയും എഴുതുക,നന്നായിട്ടുണ്ട്.

  ReplyDelete
 5. ഹായ് സുരേഷ് ,
  ഒരുപാട്‌ നന്ദി

  ReplyDelete
 6. weli kettiyadu naanyitundu paskhe anikkariyathadu kawidayila adilinilellam ponilum patilum podijawal andinanawoo kedawilakoodi nellolapayawirichad ..adu patu methayakkikodayirunnooo????

  by sjaleel

  ReplyDelete
 7. :"...നാഴികയേറേ കഴിയും നേരം
  നാലാള്‍ വീട്ടില്‍ ഒഴിയും നേരം
  നാണത്തിന്‍ കെടാവിളക്കുകള്‍ ഊതി
  നല്ലോലപായയിലുറങ്ങാം ...":
  ഇത്രേ ഉള്ളു വേളി ?

  അതു കഷ്ടായി !! :(

  ReplyDelete