ഓര്‍മ്മയില്‍ നീ........

കാത്തിരുന്നു നിന്നേ ഞാന്‍ കാലാന്തരങ്ങളായി
ഓര്‍ത്തിരുന്നു നിന്നേ ഞാന്‍ ഒത്തിരി നാളായി
കാണുന്നു കടലോളം കിനാക്കള്‍ എന്നും
കണ്‍മണി നീ കാറ്റായി വന്നണയൂ

ഏതൊരു നിഴലും പദചലനങ്ങളും
നീയാകുമെന്ന് ഞാന്‍ നിനച്ചു പോയി
എപ്പോഴും എവിടെയും നീയാണു തോഴി
എന്‍ മനം നിറയെ നീയാണു തോഴി

നിളയുടെ വിരിമാറില്‍ അന്ന്
നമ്മളൊന്നിച്ച് തോണി തുഴഞ്ഞതും
കാറ്റില്‍ തോണി ഉലഞ്ഞപ്പോള്‍ നീ എന്നെ
കെട്ടിപിടിച്ചതും ഞാനിന്നും ഓര്‍ത്തിടുന്നു

തൊടിയില്‍ ഓടി കളിക്കുന്ന നേരം
തൊട്ടാവാടിമുള്ള്‌ നിന്‍ കാലില്‍ തറച്ചതും
ആ മുള്ള്‌ ഞാന്‍ എടുത്തതും ഞാനിന്നും
ഓര്‍ത്തിടുന്നു

3 comments:

  1. madampu vasudevanMay 19, 2009 at 2:49 PM

    Good very good. After taking that thorn what happened where is she now?

    ReplyDelete
  2. ഒര്‍മകള്‍ക്ക് പ്രണയത്തിന്റെ തുടിപ്പുണ്ടെങ്കില്‍ എന്തെന്തു സൌന്ദര്യം

    ആ ഓര്‍മയെ പുണരാന്‍ എന്തു സുഖം എന്നും മനസ്സില്‍
    ഒരു കുളിരായ് ഒരു നനവായ് അവ പെയ്തിറങ്ങും
    ഓര്‍മയുടെ കയത്തില്‍ മുങ്ങി തുടുക്കുന്നതിനോളം ആനന്ദം മറ്റെന്തിനാണുള്ളത്?
    കാലില്‍ തറഞ്ഞ മുള്ളിന്റെ നൊവു പോലും മധുര സ്മരണയായ് കൂട്ടുണ്ടെങ്കില്‍ മറ്റെന്തു വേണം?.. ..
    ഓര്‍മ്മകളെ എന്നും താലോലിച്ച് വിരഹം പോലും ആഘോഷമാക്കാം പിന്നീട് ഒരിക്കല്‍ പോലും കണ്ടില്ല എങ്കിലും കേട്ടില്ല എങ്കിലും... പ്രണയ് കാലത്തിന്റെ മധുരം എന്നെന്നും കുട്ടായി കുളിരായ് ...
    ഓര്‍മളേ താലൊലിന്നുന്ന നിര്‍‌വൃതി ഈ കവിതയില്‍ അനുഭവിക്കാനായി...

    ആശംസകള്‍

    ReplyDelete
  3. orma oru vedanayanu enno oru kulir nilavu nalkunna anubuthiyanenno okke parayamennuu thonnunnu

    its feel good
    Best of luck
    write more dear

    ReplyDelete