വീട്

സുഖദുഃഖങ്ങളൊന്നിച്ചു വാഴുന്ന
സുസ്ഥാനമാണല്ലോ വീട്
ആധിക്കും വ്യാധിക്കുമാശ്വാസമേകുന്ന
മാന്ത്രിക കൂടല്ലോ വീട്
കാണുന്നു വീട് കേള്‍ക്കുന്നു വീട്
എല്ലാമറിയുന്നു വീട്
പ്രഭാതമായലെന്‍ മുഖം നോക്കി
പ്രഭാതസൂര്യനെന്നും ചിരിക്കുന്ന വീട്
തുളസിയും തെച്ചിയും മുറ്റത്ത്
തുള്ളുന്ന മുല്ല തറയുള്ള വീട്
ഓമന തിങ്കള്‍ പാടിയുറക്കിയെന്‍
ഒത്തിരി ഓര്‍മ്മകള്‍ നിറയുന്ന വീട്
കുഞ്ഞിളം കുരുന്നുകള്‍ പിച്ചവെച്ചോടിയ
കളിചിരിയുള്ളൊരു വീട്
സന്ധ്യക്കു കുഞ്ഞുങ്ങള്‍ ഹരിനാമ
സ്തുതികളാല്‍ മുഖരിതമാകുന്ന വീട്
പാലൊളി ചന്ദ്രന്‍ തൂകിയ
വെട്ടത്തിലുറങ്ങുന്ന വീട്
കാണുന്നു വീട് കേള്‍ക്കുന്നു വീട്
എല്ലാമറിയുന്നു വീട്

5 comments:

 1. Enteyum veedu... Nannayirikkunnu. Ashamsakal...!!!

  ReplyDelete
 2. ഇപ്പോള്‍ തന്നെ എനിക്ക് വീട്ടില്‍ പോവാന്‍ തോന്നുന്നു....
  അത്രയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍...

  ReplyDelete
 3. വീട് നമ്മുടെ കാണപ്പെട്ട സ്വര്‍ഗ്ഗമാണ് ................

  ReplyDelete
 4. weed nannayittund weedu wazhichappl anikku eppol nattilulla weettin muttathu pokan thoni pokunnu..oru nimishathekegilum anta weettin muttathu athichadinu nanni ..azhuduka orupadu azhudi uyaraghal kywariketta annu ashmsikkunnu...

  ReplyDelete
 5. Thanks Once again Shahidha.....Keep read my kavithakal

  ReplyDelete