കാക്ക ജന്മം ....

നഗരത്തിന്‍ ഓരത്ത്
മാമരത്തിന്‍ ചില്ലയില്‍
നീ അന്തിയുറങ്ങുന്നു.


ആ മാമര ചുവട്ടില്‍
കദനത്തിന്‍ കിനാവു
കണ്ടു ഞാനോ ഉറങ്ങന്നു .

കറുത്ത പുകയുള്ള നഗരം
കാണുന്ന നമ്മള്‍
തെരുവീഥികള്‍ തോറും
അഷ്ടിക്കായ് അലയുന്നു നിത്യം.



മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും
മത്സരിച്ചു പെറുക്കി തിന്നുന്നു
ആഹാര ശകലങ്ങള്‍ നമ്മള്‍.



ബലിയൂട്ടി വിളിക്കാന്‍ ആയിരങ്ങള്‍,
ബലിച്ചോറു നല്കാനും ആയിരങ്ങള്‍ .
എന്നാലോ,  ഒരു നേരച്ചോറിനു 

വേണ്ടി ചെന്നാല്‍ നിങ്ങള്‍
ആട്ടിപ്പായിക്കുന്നു എന്നെ.



തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............

4 comments:

  1. ആങ്ങനെയാണ് വൈരുദ്ധ്യങ്ങള്‍.
    കവിത കൊള്ളാം

    ReplyDelete

  2. ബലിയൂട്ടി വിളിക്കാന്‍ ആയിരങ്ങള്‍,
    ബലിച്ചോറു നല്കാനും ആയിരങ്ങള്‍ .
    എന്നാലോ, ഒരു നേരച്ചോറിനു
    വേണ്ടി ചെന്നാല്‍ നിങ്ങള്‍
    ആട്ടിപ്പായിക്കുന്നു എന്നെ.
    നന്നായിരിക്കുന്നു .ആശംസകൾ

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. തന്നാലും തമ്പുരാനേ
    അടുത്ത ജന്മമെങ്കിലും
    എനിക്കു ഒരു കാക്ക ജന്മം .............അതെന്താണ് മറ്റുള്ളവരാല്‍ ആട്ടിപ്പായിക്കുന്നത് ഇഷ്ടമായിട്ടാണോ....

    ReplyDelete