വിഗ്രഹങ്ങള്‍

വിഗ്രഹങ്ങളെ
വിശ്വാസ ഗോപുരങ്ങളെ നിങ്ങള്‍
വിശ്വ സംസ്ക്കാരത്തിന്റെ
വിപ്ലവാമക പ്രതിരൂപങ്ങളല്ലോ.

വിഗ്രഹങ്ങളെ നിങ്ങള്‍ ഈ
വിശ്വത്തില്‍ ഇല്ലായിരുന്നെങ്കില്‍
വിശ്വാസ ഗോപുരങ്ങള്‍
വികലമായി പോയേന്നെ.

വിഗ്രഹങ്ങളെ നിങ്ങളെ കണി  കണ്ടാല്‍
വിഘനങ്ങള്‍ നീങ്ങുമെന്ന്
വിശ്വാസം .

വിഗ്രഹങ്ങളെ നിങ്ങളെ ആരാധിച്ചാല്‍
ആഗ്രഹങ്ങള്‍ സഫലമാകുമെന്നതും
ആശ്വാസം .

കാലന്തരങ്ങളുടെ  പടുക്കുഴിയില്‍
മുങ്ങി വീര്‍പ്പു മുട്ടുന്ന ഈ പാവം
ദൈവത്തിന്‍ പ്രതി രൂപങ്ങളുടെ
ശോഭയ്ക്കു മങ്ങല്‍ ഏല്‍പ്പിക്കരുതെ നാം  ....

10 comments:

  1. കാലന്തരങ്ങളുടെ പടുക്കുഴിയില്‍
    മുങ്ങി വീര്‍പ്പു മുട്ടുന്ന ഈ പാവം
    ദൈവത്തിന്‍ പ്രതി രൂപങ്ങളുടെ
    ശോഭയ്ക്കു മങ്ങല്‍ ഏല്‍പ്പിക്കരുതെ നാം... :)

    ReplyDelete
  2. "വിഗ്രഹങ്ങള്‍ ഒരു ശില്‍പ്പത്തിനു അപുറം ഉള്ള ചിന്തകള്‍ എന്നെ സ്വധീനികാറില്ല എന്നാലും കവിത അത്ര കണ്ടു മെച്ചമുള്ള കവിത എന്ന് ഒന്നും പറയാന്‍ വയ്യ ..
    ആവറേജ് അത്ര മാത്രം
    ആശംസകള്‍

    ReplyDelete
  3. സ്വപ്‌നങ്ങള്‍... സ്വപ്നങ്ങളെ നിങ്ങള്‍ സ്വപ്ന കുമാരികള്‍ അല്ലോ...."
    എന്തോ ഇത് ഓര്‍മ വന്നു....

    വിഗ്രഹങ്ങള്‍...എന്താണ് ആ കല്ലുകള്‍ക്ക് പറയാനുള്ളത്???

    ReplyDelete
  4. കാലന്തരങ്ങളുടെ പടുക്കുഴിയില്‍
    മുങ്ങി വീര്‍പ്പു മുട്ടുന്ന ഈ പാവം
    ദൈവത്തിന്‍ പ്രതി രൂപങ്ങളുടെ
    ശോഭയ്ക്കു മങ്ങല്‍ ഏല്‍പ്പിക്കരുതെ നാം !

    ReplyDelete
  5. നന്നായിട്ടുണ്ട് .വിഗ്രഹങ്ങള്‍ ഒരു കലാരൂപമെന്നനിലയില്‍ വളരെ ഇഷ്ട്ടമാണ് .പക്ഷെ വിഗ്രഹങ്ങളില്‍ ദിവ്യത്വം കാണുന്നതിനോട് യോജിപ്പില്ല

    ReplyDelete
  6. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

    ReplyDelete
  7. ചിന്തയുടെയും ആശയത്തിന്റെയും കാര്യ
    ത്തില്‍ ഈ നിശാഗന്ധി രാത്രി വിടര്‍ന്നു
    പൊഴിയുന്നതല്ല.

    ReplyDelete
  8. നന്ദി ജയിംസ് സണ്ണി പാറ്റൂര്‍ ...

    ReplyDelete