ദൈവത്തിന്‍ സ്വന്തം കേരനാട്.........

മാവേലി തന്‍ പാദസ്പര്‍ശമേറ്റ
മനോഹരത്തീരമാണീ ഹരിത ദേശം.
മലയാള മണ്ണിന്റെ മക്കള്‍ വാഴുന്ന
മത മൈത്രിയുള്ളൊരു കേരനാട്.

കാടും കടലും മലകളുമായ്
കമനിയമാകുമീ കേരനാട്.
കായല്‍ കുളങ്ങളും തീരങ്ങളും
കേരങ്ങള്‍ തിങ്ങുമീ കേരനാട്.

ആര്‍പ്പോടെ തുഴയുന്ന വള്ളങ്ങളും
ആറാട്ടിനെത്തുന്ന ആനകളും
ആടിത്തിമര്‍ക്കുന്ന കാവടിയും
ആര്‍ഭാടമാക്കുന്നു കേരകത്തെ.

തിരുവോണമുള്ളൊരു കേര നാട്ടില്‍
തിരുവോണക്കോടിയണിഞ്ഞൊരുങ്ങി
തിരുമുറ്റത്തെത്തുന്നു പെണ്കൊടിമാര്‍
തിരുവാതിരക്കളി ആടിടുന്നു.

പുലിക്കളിയുണരുമീ പൂരത്തിന്‍ നാട്
കളിയരങ്ങുണരുമീ കഥകളി നാട്
കവിതകളുണരുമീ കവികള്‍ തന്‍ നാട്
ദൈവത്തിന്‍ സ്വന്തം കേരനാട്.........

8 comments:

  1. nisagandi,orupenkutty padaswaravum valayaum kilukki odunnathupole thonni kavitha vayichappol. kollam .

    ReplyDelete
  2. ഇതൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ
    :-)

    ReplyDelete
  3. ഇതൊക്കെ ഇനിയെത്ര നാള്‍ കാണാനാകുമോ ആവോ

    ReplyDelete
  4. ഇത് കൂടി ചേര്‍ക്കുക.
    ഇതെല്ലം എന്‍ കേരളനാട്ടില്‍
    ഉണ്ടായിരുന്നു
    ഇന്നതെല്ലാം
    പോയകാലത്തിന്‍ ഓര്‍മ്മകള്‍ മാത്രം.

    ReplyDelete
  5. നന്ദി അഖി,ഉപാസന,ശ്രീ,റ്റോംസ് കോനുമഠം...

    ഇതെല്ലാം നമ്മുക്കു സംരക്ഷിക്കണം... നമ്മുടെ നാട് എന്നും ഇങ്ങനെ ദൈവത്തിന്റെ സ്വന്തം കേരനാടായി ഇരിക്കട്ടെ എന്നു നമ്മുക്കു ആശംസിക്കാം ......

    ReplyDelete
  6. കൊള്ളാം.
    ചിലപ്പോൾ തോന്നും ചെകുത്താന്മാരുടെയും ഗുണ്ടാമാഫിയക്കാരുടെയും നാടാണു കേര നാടെന്ന്..
    ഏതായാലും എഴുത്ത് കലക്കി.
    വെൽഡൺ

    ReplyDelete
  7. സംഗതിയൊക്കെ ശരി തന്നെ കൂട്ടത്തില്‍ നൂറു ശതമാനം ഒരു ഉപഭോക്ത സംസ്ഥാനമാണ് ഇന്ന് ഈ കേരളം എന്നതും ഉപ്പു തൊട്ടു കല്പൂരം വരെ നാം അന്ന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഉള്ളത് എന്നതും കൂടി ചെര്കെണ്ടാതാണ്

    ReplyDelete
  8. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

    ReplyDelete