
ഇരയെ തേടി
ഉയരത്തില്‍ പറക്കുന്ന
വവ്വാല്‍ മൂപ്പന്‍ കണ്ടെത്തി
താഴെ ഇഴയുന്ന ആ വലിയ അട്ടയെ
ഇവനെ കിട്ടിയാല്‍
ഇന്നത്തെ അത്താഴം കുശാല്‍
എന്നു ആശിച്ചു പോയി
ആ പാവം
അത്താഴ കൊതി മൂത്തു
പറന്നടുത്തു വവ്വാല്‍
ആ ഭികരനാം അട്ടയുടെ
അരികില്‍
അടുത്ത് ചെന്നപ്പോള്‍ അറിഞ്ഞു
അട്ടയുടെ പാന്റോ * കൊമ്പിന്റെ വീര്യം
എന്നാലും അട്ടയെ ഒന്ന് പിടിച്ചിട്ടു തന്നെ
കാര്യമെന്നു കരുതി ആഞ്ഞടുത്തു
ആ പാവം വവ്വാല്‍ മൂപ്പന്‍
ഒടുവില്‍ ഒടുക്കി തന്‍ ജീവന്‍
ആ ഭീകരനാം
അട്ട തന്‍ പാന്റോ * കൊമ്പില്‍ .........
* ട്രെയിനിലേക്ക് ലൈനില്‍ നിന്നും വൈദ്യുതി സ്വികരിക്കുന്ന ഉപകരണം
മനുഷ്യന്റെ പ്രകൃതിയെ മറന്നുള്ള വികസന ത്വരയിലേക്കൊരു രക്തസാക്ഷി കൂടി...പാവം വവ്വാൽ മൂപ്പൻ!!
ReplyDeleteആശംസകൾ
നന്ദി നളിനി ...........
ReplyDeleteതാങ്കളുടെ ഈ കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു......
പുതുമയുള്ള വിഷയം. ശൈലി. നന്നായിട്ടുണ്ട്.
ReplyDeleteനന്ദി കുമാരന്‍ .......
ReplyDeletesunilintakawidakalellam wythisthadayulladayee warunnud eniyum
ReplyDeletekoodudal azhudanulla anghraham daywam thagalkku nalketta
പാവം വവ്വാല്‍ :(
ReplyDeleteനന്ദി ആഗ്നേയ.....
ReplyDeleteഓരോ കവിതയിലും വ്യത്യസ്തത ഉണ്ട് ...കാഴ്ചപ്പാടുകള്‍ സുന്ദരം ...രചനാ ശൈലി ലളിതം ....വായിച്ചു ചിന്തിച്ചു ....കൊള്ളാം
ReplyDeleteനന്ദി ഭൂതത്താന്‍ .....
ReplyDelete