ഒരു മരം പിറക്കുന്നു

മുളച്ചു മണ്ണില്‍
മുതിരുന്നു മണ്ണില്‍
മരമായി തീരുന്നു മണ്ണില്‍
തളിര്‍ക്കുന്നു ഇലകള്‍ നിന്‍ കൂന്തലായ്‌
വളരുന്നു നിന്‍ മാറിലെ ശാഖകള്‍
വിരിഞ്ഞു നിന്നിലെ കുസുമ ദളങ്ങള്‍
കണ്ടാലോ നീയൊരു മര കന്യക
കണ്ണു വെയ്ക്കുന്നു ചിലര്‍
നിന്‍ ഫല സിദ്ധിക്കു വേണ്ടി
അവരോ എറിയുന്നു പിന്നെ
അതില്‍ ചിലര്‍ മാന്തി പറിക്കുന്നു നിന്നെ
നീയോ കണ്ണുനീര്‍ വാര്‍ക്കുന്നു നിത്യം
കളി ചിരിയുടെ പ്രായമല്ലേ
കിളികളും കാറ്റുമായി
കൊഞ്ചി കുഴയേണ്ട കാലമല്ലേ
കയറിട്ടു കഴുത്തില്‍ കെട്ടരുതേ
കോടാലി മാറില്‍ വെയ്ക്കരുതേ............

8 comments:

  1. sabdaarthou sahithou kaavya;
    ennu maathramalla

    ReplyDelete
  2. പ്രിയപ്പെട്ട സുനില്‍,

    ഒരു തുടക്കക്കാരന്‍ എന്ന നിലയ്ക്ക് കവിതകല്‍ കൊള്ളാം, പക്ഷേ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഒരു സ്വയം വായനയും വിമര്‍ശനവും നടത്തുന്നത് നന്നായിരിക്കും. കവിതയുടെ അക്കാദമികമായ ഒരു വഴിയൊന്നുമല്ല ഞാന്‍ പറഞ്ഞത്, മറിച്ച് ഒരു അനുവാചകനെന്ന നിലയ്ക്ക് ഞാന്‍ പ്രതീക്ഷിക്കുന്നത് ഇതു വരെ ആരുമെഴുതാത്ത ഒരു കവിത വായിക്കണമെന്നാണ്. താന്‍ എഴുതിയത് പുതിയ ഒന്നാണോ എന്ന് ഓരോ എഴുത്തിനു ശേഷവും വിലയിരുത്തുക. പുതിയ ബിംബങ്ങള്‍ കണ്ടു പിടിക്കുക, പുതിയ വഴിയേ നടക്കുക. ആരും രണ്ടാമതൊരാളായി ആവശ്യമില്ല; രണ്ടാമതൊരു യേശുദാസിന്‍റെയോ സച്ചിന്‍റെയോ ആവശ്യമില്ലാത്തതുപോലെ. തന്നാത്താനേ നന്നായി ഒരുങ്ങുക....നന്നായി ആലോചിക്കുക, മനസ്സിലുള്ളത് വാക്കിലേക്കെത്തിക്കാനുള്ള പദസമ്പത്ത് നേടുക, നന്നായി വായിക്കുക..അരുമെഴുതാത്ത ആരുമെഴുതിയതുപോലെയല്ലാത്ത കവിതകല്‍ പ്രതീക്ഷിക്കുന്നു.

    സസ്നേഹം,
    അനൂപ്.എം.ആര്‍
    Google, ബാംഗ്ലൂര്‍

    ReplyDelete
  3. ഹായ് അനൂപ്‌ ,
    അഭിപ്രായത്തിന് നന്ദി, സ്വന്തം മനസ്സില്‍ രൂപപ്പെട്ടത് ഞാന്‍ എഴുതി .അനൂപിന് എവിടെയെങ്കിലും സാമ്യത തോന്നിയതില്‍ ഞാന്‍ ഖേദിക്കുന്നു ............., എന്റെ എല്ലാ കവിതകളും വായിക്കുക
    തുടര്‍ന്നും അഭിപ്രായങ്ങള്‍ എഴുതുക......

    ReplyDelete
  4. അനൂപിനോട് യോജിക്കുന്നു.. വിഷയം പഴയത് ആണെങ്കില്‍ തന്നെ വരികളുടെ ആശയത്തില്‍ വൈവിധ്യം ഉണ്ടാവണം... എന്റെ ഒരു എളിയ അഭിപ്രായമായി കരുതുക.. ഇനിയും എഴുതുക.. ആശംസകള്‍..!

    ReplyDelete
  5. aashayam nannu onnukoodi nalla varikal ulkollikaan sramikkuka ...ezhuthil thirakku paadilla .. nannaayi prepare cheythaale athinte yathartha sugantham mattullavarilekku pakaranaakuu.. ezhuthoo eniyum .. kazhivundu ..all the best

    ReplyDelete
  6. Sunil... Nannayirikkunnu... Ashamsakal...!!!

    ReplyDelete
  7. നന്ദി സുരേഷ് ..........

    ReplyDelete
  8. sunil kawida nannyittund ketto
    eniyum uyaraghalil athatta annu parthikkunnu

    ReplyDelete