ഓരോ മാത്യദിനത്തിലും !!!!!!

അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും !!!!!!
അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും
അമ്മ തന്‍ മാറില്‍ ഉറങ്ങിയിലെങ്കിലും
മാറ്റാരുടെ അമ്മയെ
അമ്മയെന്നു വിളിക്കാന്‍ എനിക്കാശ


ഒരു തെറ്റിന്റെ അവശിഷ്ടമായി ഞാന്‍ പിറന്നു
ഒരു കാരുണ്യത്തിന്റെ കൈത്തണലായി ഞാന്‍ വളര്‍ന്നു
എന്‍ പിറവിയെ ശപിച്ചു ഞാന്‍ ഒരു നിമിഷം!!!!!!


പെറ്റു വീണ ക്ഷണത്തില്‍
ചോര പാടുകള്‍ മായാതെ എന്നെ നീ
വലിച്ചെറിഞ്ഞല്ലോ വഴിയരികില്‍
എന്‍ തീരാ നിലവിളി നീ ഗൗനിച്ചില്ല ഒട്ടും


വലിച്ചെറിഞ്ഞുവോ നീയെന്‍
തുണകളെയും ?
എന്‍ തുണകളെ ഓര്‍ക്കുമ്പോള്‍
എന്‍ ഹ്യദയം വെമ്പുന്നു കണ്ണുകള്‍ നിറയുന്നു
എന്നെങ്കില്ലും കാണുമെന്ന ശുഭ പ്രതീക്ഷയില്‍!!!!!!


എന്തിനു നീ ഇതു ചെയ്തു ?
ഒരു നിമിഷ സുഖത്തിനോ
എന്നെയൊരു അനാഥ ബാല്യത്തിന്റെ
ഇരയാക്കുന്നതിനോ
ഉത്തരം കിട്ടാത്ത മഹാ മണ്ടത്തരം ചോദ്യം !!!!!!


അരുതെ ഇനിയരുതെ
ഒരമ്മയും ഈ കടുംകൈയ്യിനു മുതിരരുതെ
ഈ മാത്യദിനത്തില്‍ ഞാന്‍ നേരുന്നു
നല്ല അമ്മകള്ക്കൊരായിരം ആശംസകള്‍ .........

5 comments:

 1. എല്ലാവരും നല്ല അമ്മകള്‍ തന്നെ

  നല്ല വരികള്‍

  ReplyDelete
 2. അമ്മത്തൊട്ടിലിൽ എത്ര എത്ര കുഞ്ഞുങ്ങൾ അമ്മയാരെന്നറിയാതെ..

  ReplyDelete
 3. അനാഥത്വത്തിന്റെ ആശംസകൾ അമ്മദിനത്തിൽ അമ്മക്ക്!

  ReplyDelete
 4. മാതൃദിനത്തിനു മംഗ -
  ങ്ങളേകിയൊരു നല്‍ കവിത
  ചില വരികള്‍ പ്രസ്താവനകളാകുന്നു
  ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 5. എന്തിനിങ്ങനെ വേദനിപ്പിക്കുന്നു
  മാതൃതത്തിന്‍ പേരില്‍ ദിനം എതുമായാലും
  മാതാവിനെ ഓര്‍മ്മിക്കാത്ത മക്കളുണ്ടോ
  ഇനി അമ്മതൊട്ടില്‍ പിറന്നവരായാലും
  വിദ്ധ്വഷ തോടെയെങ്കിലും ,നല്ല കവിത ശ്രമം

  ReplyDelete