മുളകു പാടങ്ങള്‍

ചുട്ടു പൊള്ളുന്ന തീവണ്ടി
പാളത്തിനു ഇരുപ്പുറവും
ചുവന്ന പരവതാനി വിരിച്ച
പോലെ മുളകു പാടങ്ങള്‍ .

എരിയും വേനലില്‍ ഇവിടെ
കണ്ണീരൊഴുക്കി പണിയെടുക്കുന്ന
ഒരു കൂട്ടം പട്ടിണി കോലങ്ങള്‍ .

അതിരാവിലെയെഴുന്നേറ്റ്
തോളില്‍ കൈക്കുഞ്ഞുമായി
പണിയെടുക്കുന്നു ഈ പാവങ്ങള്‍ നിര നിരയായി.

വിശന്നു കരഞ്ഞപ്പോള്‍ കുഞ്ഞിനു കിട്ടിയ
അമിഞ്ഞ പാലിനുമുണ്ടൊരു എരിവിന്‍ ഗന്ധം
ഒടുവില്‍ ഉറങ്ങിയ കുഞ്ഞിനു മെത്തയായതും
ഈ മുളകു പാടങ്ങള്‍ മാത്രം .

എല്ലു മുറിയെ പണിയെടുത്ത് അവര്‍ക്കു
കിട്ടിയ ചില്ലി കാശിനുമുണ്ടൊരു
എരിവിന്‍ രൂക്ഷ ഗന്ധം .

ചുവന്നു കലങ്ങിയ അവര്‍ തന്‍
കണ്ണില്‍ കാണാം ജീവിതത്തിന്‍ 
എരിയും കഥകള്‍ കൂമ്പാരം ……

"തരുമോ നിന്നുടെ കൈനിട്ടം "

കണ്ണനെ കണി കാണും പൊന്‍  കണ്‍മണിയെ
നിന്‍ കണ്ണില്‍ നിറയുന്നു ഒരു വിഷു തിളക്കം .
കണിക്കൊന്ന പൂത്തോ നിന്‍ മണി മുറ്റത്ത്
മണിമാരന്‍ വന്നോ നിന്‍ മനതാരില്‍ .

കണി കണ്ടുണര്ന്നു കുളിച്ചു
ക്യഷണ തുളസി കതിര്‍ ചൂടി
കൈനീട്ടം തന്നാല്‍ നുണക്കുഴി
കവിളില്‍ ഒരു മണി മുത്തം 
പകരം തരാം .

കളഗാനം മൂളാനായി കദളീവനത്തിലെ
കതിരുകാണാക്കിളി ഇനിയും
എന്തേ വന്നില്ലല്ലോ.
കമനിമൊഴി നിന്‍ കരത്തളിര്‍ കൊണ്ടു
കൈനീട്ടം നല്‍കാന്‍ ഇനിയും
എന്തേ വന്നില്ലല്ലോ.

മേട സൂര്യന്റെ വെണ്‍ പ്രഭയുള്ള ഈ
വിഷു പുലരിയില്‍ എന്നെ നീ കണ്ടപ്പോള്‍
ആ കണിവെളരി  കവിളില്‍
നാണത്തിന്‍  തിരയിള്ളക്കം .
എന്തിനു കണ്‍മണി ഈ നാണം
തരുമോ നിന്നുടെ കൈനിട്ടം
ഇന്നു എനിക്ക്....