ഒരു കുഞ്ഞു പിറന്നാല്‍
നടണം മുറ്റത്തു മരമൊന്നു വേഗം .
മരമൊന്നു നട്ടാലോ കിട്ടും
ഒരുകോടി പുണ്യം
തന് പൊന്നോമലാളിനു എന്നാളും .
ഒന്നായ് ഊട്ടി വളര്‍ത്തി
വലുതാക്കിയിടേണം ഇരുവരെയും .
ഒരോ ഒരോ പിറന്നാളുകള്‍ തോറും
ഇവര്‍ തന് ദീര്‍ഘായുസ്സിനു വേണ്ടി
വഴിപാടുകള്‍ നല്കിടാം പ്രാര്‍ത്ഥനയോടെ .
വളര്‍ന്നു വലുതായാല്‍ പിന്നെ
പ്രതിഫലമായി മരം നല്‍കും
പ്രാണ വായു പ്രതി ദിനം തോറും .
പറവകള്‍ക്കു കൂടു കൂട്ടാം ,
വണ്ടുകള്‍ക്കു പൂന്തേന്‍ നുകരാം ,
ഉണ്ണിക്കു ഊഞ്ഞാലും കെട്ടാമീമരത്തില്‍ .
മരമേതായാലും
മര്‍ത്ഥ്യനു തുണയും തണലുമായ
മരത്തിന്റെ മൂല്യം ഇന്നു
മരതകത്തിനേക്കാള്‍ ഏറെ.
മരത്തെ മറന്നു
മനുജനു ജീവിക്കാനാകില്ല
ഒരു നാളും ഈ ഭൂവില്‍ .
ഒടുവില്‍ മനുജര്‍ക്കു ചിതയില്‍
തുണയാകുന്നതും ഈ മരമൊന്നു മാത്രം
ഈ മരമൊന്നു മാത്രം ...
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍. ...

കൊള്ളാം നല്ല ഒരു തീം തന്നെയാണ് താങ്കള്‍ തിരഞ്ഞെടുത്തത്,ആശംസകള്‍
ReplyDeleteനല്ല ആശയം
ReplyDeleteഅവതരണവും കൊള്ളാം
അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ
മരം ഒരു വരം നിശാഗൻധി. കുഞ്ഞും മരവും.നല്ല തീം.ആശംസകൾ.
ReplyDeleteനന്ദി അനുരാഗ് , പാറുക്കുട്ടി, അഖി....
ReplyDeleteനല്ല ആശയം....കൊള്ളാം നിശാഗന്ധി
ReplyDeleteനന്ദി ശ്രീദേവി...
ReplyDeleteവേറിട്ട സുഗന്ധമുള്ള കവിത
ReplyDeleteനല്ലൊരു സന്ദേശമുള്ള
ReplyDeleteനല്ലൊരു കവിത
നന്ദി ജയിംസ് സണ്ണി പാറ്റൂര്‍ ,കലാവല്ലഭന്‍ ....
ReplyDelete