മാവ്

അമ്മ മുറ്റത്തു നട്ടു വളര്‍ത്തിയ
മാവ് ആദ്യമായി പൂത്തതു
മുഴുവനും അവന്‍ തല്ലി കൊഴിച്ചു.

ആദ്യമായി അമ്മയ്ക്കു സമ്മാനമായി
കിട്ടിയ വാല്‍ക്കണ്ണാടിയും അവന്‍
തല്ലി ഉടച്ചു.

അവനെ കുറിച്ചുള്ള
ആ അമ്മ തന്‍ എല്ലാ പ്രതീക്ഷകളും
അവന്‍ തകര്‍ത്തു കളഞ്ഞു .

എല്ലാം തകര്‍ത്തു തരിപ്പണമാക്കിയവന്‍
ഒടുവില്‍ ആ പാവം അമ്മയെയും
തല്ലി കൊഴിച്ചു.

എന്നാല്‍ എല്ലാം കൊഴിഞ്ഞു പോയിട്ടും
ആ പാവം അമ്മ നട്ടു വളര്‍ത്തിയ
മാവു മാത്രം പിന്നെയും പിന്നെയും
പൂത്തു നിന്നു...

8 comments:

 1. ആ മാവു പൂത്തു കായ്ച്ചു എന്നും ഉപകാരിയായി നിലനിൽക്കും.

  ReplyDelete
 2. പുതിയകാലമാമ്പഴാ അല്ലേ, നന്നായി.

  ReplyDelete
 3. തല്ലി ഉടച്ചു - തല്ലിയുടച്ചു
  അമ്മ തന്‍ - അമ്മതന്‍
  എന്നാക്കുന്നതല്ലേ ഒന്നുകൂടെ നല്ലത് ?

  ReplyDelete
 4. ആദ്യമായി അമ്മ കൊടുത്ത ചക്കര ഉമ്മ
  അവന്‍ തളളി ഉടച്ചു
  എനിട്ടും അമ്മ ഉമ്മ കൊടുത്കൊണ്ടേ ഇരുഉന്നു

  ReplyDelete
 5. You are absolutely right. It has become a common episode.

  ReplyDelete
 6. എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.....

  ReplyDelete