നിഴലുകള്‍...

നിഴലുകളേ നിങ്ങള്‍ക്കു നൊമ്പരമുണ്ടോ ?
നിഴലുകളേ നിങ്ങള്‍ക്കു നെടുവീര്‍പ്പുകളുണ്ടോ ?
വഴിയറിയാതെ തനിയെ ഇഴയുന്ന
നിഴലുകളേ നിങ്ങള്‍ക്കു ഇണകളുണ്ടോ ?

നിദ്രവിഹീനങ്ങളാം നിഴലുകളേ
നിങ്ങള്‍ കിനാവു കാണാറുണ്ടോ ?
നിശ്ശബ്ദവാഹിനിയാം നിഴലുകളേ
നിങ്ങള്‍ തന്‍ കദനത്തിന്‍ പാട്ടുകള്‍ പാടാറുണ്ടോ ?

പ്രണയിക്കാനറിയാത്ത പ്രതിരൂപങ്ങളേ
പ്രകാശമാണല്ലോ നിങ്ങള്‍ തന്‍ പ്രതീക്ഷ
കരയാനറിയാത്ത കരിനിഴലുകളേ
കൂരിരുട്ടാണല്ലോ നിങ്ങള്‍ തന്‍ കദനം

അഴകെത്രയായലും വിരൂപമായാലും
നിഴലുകളേ നിങ്ങള്‍ക്കെല്ലാം ഒരേയഴക്‌
ആശയിലും നിരാശയിലും
ആത്മമിത്രങ്ങളാണല്ലോ ഈ മിണ്ടാരൂപങ്ങള്‍

4 comments:

 1. നിദ്രവിഹീനങ്ങളാം നിഴലുകളേ
  നിങ്ങള്‍ കിനാവു കാണാറുണ്ടോ ?
  നിശ്ശബ്ദവാഹിനിയാം നിഴലുകളേ
  നിങ്ങള്‍ തന്‍ കദനത്തിന്‍ പാട്ടുകള്‍ പാടാറുണ്ടോ ?

  ReplyDelete
 2. നിശാഗന്ധി….
  നിഴൽ…… മനുഷ്യന്റെ..നിശ്ശബ്ദ പ്രതിരൂപങ്ങൾ….
  നന്നായിരിക്കുന്നു.ആശംസകൾ….

  ReplyDelete
 3. നിഴൽ
  ഒരുനല്ല പ്രമേയം.

  ReplyDelete
 4. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

  ReplyDelete