നീല കുറിഞ്ഞി

നീല കുറിഞ്ഞി പൂക്കുമീ
നീല നിശ യാമങ്ങളില്‍
നീലകാശം മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ മേനിയില്‍ കുളിരു തൂകി.

അലിഞ്ഞൊഴുകുന്നു നീയെന്‍
അല്ലികളില്ലൂടെ ആര്‍ദ്രമായ് .
അലിഞ്ഞു ചേരുന്നു ഞാന്‍
ആലോലമായ് .

ആവേശം അലയടിക്കുമീ
അസുലഭ വേളയില്‍
ആര്‍ദ്രമായി മൂളി ഞാനൊരു
അനുരാഗ ഗാനത്തിന്‍ ഈരടികള്‍.

തോരാതെ പെയ്ത മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ ഉള്ളം നിറഞ്ഞു.
നിര്‍വൃതി പുല്‍കുമീ നിമിഷങ്ങളില്‍
നിര്‍വൃതയായി ഞാന്‍ മയങ്ങി..........

7 comments:

 1. നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ആരുടെ ഉള്ളാണ് നിര്‍വൃതി പുല്‍കാത്തത്..?
  നന്നായിട്ടുണ്ട്..

  ReplyDelete
 2. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 3. നന്ദി ശ്രീ,നിരാശകാമുകന്‍,ഉപാസന || Upasana,മനോരാജ്.....

  ReplyDelete
 4. ആവേശം,
  അസുലഭം,
  ആര്‍ദ്രം,
  അനുരാഗം,
  ആലോലം,

  ReplyDelete
 5. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....

  ReplyDelete