അമ്മയെ തേടി...


ഒരു അനാഥ ബാല്യത്തിന്റെ
നൊമ്പരം പേറി ഞാന്‍
അലഞ്ഞു പല വഴികളിലൂടെ-
യെന്‍ അമ്മയെ തേടി.

കൂടണയും പറവകളെ
കറുത്ത ചക്രവാളങ്ങളെ ചൊല്ലൂ
നിങ്ങളെന്‍ അമ്മയെ
കണ്ടുവോ ഈ ഭൂവില്‍ .

രാവ് ഏറെ ആയിട്ടും
തളരും മനവുമായി
എന്‍ അമ്മയെ തേടിയലഞ്ഞു.

ഒടുവില്‍ തളര്‍ന്നു നിദ്രയില്‍
കണ്ട കിനാവില്‍ ഞാനെന്‍
അമ്മയെ കണ്ടു.

എന്‍ അമ്മ തന്‍ കരം പിടിചു
ഞാന്‍ ചൊല്ലി അമ്മേ എന്നെ വിട്ടു നീ
ഇനി എങ്ങും പോകരുതേ
ഇനി എങ്ങും പോകരുതേ....

5 comments:

 1. സ്നേഹത്തിന്റെ പാലാഴി -അമ്മ.....ഈ കവിത എല്ലാ അമ്മമാര്‍ക്കും വേണ്ടി..പുതുവത്സരാശംസകള്‍.......

  ReplyDelete
 2. നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു

  ReplyDelete
 3. നന്ദി ബിജലി, അനോണി മാഷ്.....

  എല്ലാവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്‍.......

  ReplyDelete
 4. നന്ദി സാഹിദ.....

  ReplyDelete