ആരാരുമില്ലാത്ത ആലത്തൂപ്പാടം


ആരാരുമില്ലാതെ
നൊമ്പരമോടെ വരണ്ടു
കിടക്കുന്ന ആലത്തൂപ്പാടം
ഞാനിന്നു കണ്ടു

ആ കാഴ്ച എന്‍ മനസ്സില്‍
ഒരു കാല സ്മരണയുണര്‍ത്തി
അന്നത്തെ ആലത്തൂപ്പാടത്തിന്‍
പ്രൗഢി ഞാനൊന്നു ഓര്‍ത്തു പോയി

നഗരവും ഗ്രാമവും
ഒന്നിച്ചു ചേര്‍ക്കുന്ന
ആലത്തൂപ്പാടം
ഞാനിന്നും ഓര്‍ത്തിടുന്നു

രാവും പകലും
കാല്‍ നട യാത്രികര്‍ക്കു
അത്താണിയായിരുന്നുയെന്‍
ആലത്തൂപ്പാടം

അന്നത്തെ പ്രണയനികള്‍ തന്‍

വയല്‍ വരമ്പിലൂടെ നടന്നുള്ള

പ്രേമ സല്ലാപങ്ങളും
ഞാനോര്‍ത്തു പോയി


വയല്‍ വരമ്പിലൂടെ
നടന്നു വരുന്ന
കല്യാണക്കൂട്ടത്തെ
ഞാനിന്ന്
ഓര്‍ത്തിടുന്നു

താമിയാശാന്റെ
കന്നാലി പൂട്ടും
അമ്പുണ്ണി ആശാരിടെ
ചക്ര ചവിട്ടും
ഇന്നുമെന്‍ ഓര്‍മ്മയില്‍
നിറഞ്ഞിടുന്നു


ഓണത്തിന്‍ നാളില്‍
പട്ടം പറത്തുന്ന
ആലത്തൂപ്പാടത്തെ
വലിയ വരമ്പിന്നും
ഞാനിന്നും ഓര്‍ത്തിടുന്നു

ഇന്നോ ആര്‍ക്കും
വേണ്ടാതെ വരണ്ടു
കിടക്കുന്ന ആലത്തൂപ്പാടത്തെ
ഒന്നു കാണൂ കൂട്ടരേ നിങ്ങള്‍...............

11 comments:

 1. ഈ ആലത്തൂപ്പാടങ്ങള്‍
  നമ്മള്‍ കാണതെ പോകുന്നിടത്താണ്
  ഈ കവിതയുടെ പ്രസക്തി

  ReplyDelete
 2. വിണ്ടുകീറിയ ഈ ആലത്തുപാടങ്ങൾ എല്ലായിടത്തും ഉണ്ട്, ഭൂതകാലത്തിന്റെ മറക്കാത്ത അടയാളമായി.

  ReplyDelete
 3. ഇന്ന് അതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്നു അല്ലേ?

  ReplyDelete
 4. നന്ദി മനോഹര്‍ മാണിക്കത്ത്,നരിക്കുന്നന്‍, ശ്രി.....

  ആ പഴയ കാല സ്മരണകള്‍...
  പക്ഷെ ഇന്നത്തെ തലമുറയ്ക്കു ഇതെലാം ഒരു തമാശയായി തോന്നുകയുള്ളൂ......

  ReplyDelete
 5. pazhaya orrmakal marikada sooshikunadoppam adu mkuju manassilekkum athikkan thagalkku awtta..allawida ashmsakalum

  ReplyDelete
 6. നന്ദി സാഹിദ.........

  ReplyDelete
 7. ഇന്നോ ആര്‍ക്കും
  വേണ്ടാതെ വരണ്ടു
  കിടക്കുന്ന ആലത്തൂപ്പാടത്തെ
  ഒന്നു കാണൂ കൂട്ടരേ

  nannaayi!

  ReplyDelete
 8. ഓര്‍മ്മകളിലൂടെ ഒരു യാത്ര........നന്നായിരിക്കുന്നു..ആശംസകള്‍......

  ReplyDelete
 9. നന്ദി മഷിത്തണ്ട്,ബിജിലി......

  ReplyDelete
 10. പണിയാത്ത പാടത്തു കാണാത്തവിത്തിട്ടു
  കൊയ്യാ‍ൻ വെറൂമൊരു മോഹം...

  ReplyDelete
 11. ഇന്നത്തെ അവസ്ഥ അങ്ങനെയായി.....
  നന്ദി ബിലാത്തിപ്പട്ടണം ...

  ReplyDelete