നിനക്കായ്........

കണ്ണില്‍ നിറയുന്ന
നിറക്കൂട്ടുകള്‍ കണ്ണീരില്‍
ചാലിച്ചു ഞാന്‍
മനസ്സെന്ന ക്യാന്‍വാസില്‍
വരയ്ക്കും കരളലിയും
നിന്‍ ചിത്രം

അധര ദളങ്ങളില്‍ വിരിയുന്ന
മധുര സ്വരങ്ങള്‍
കൊണ്ടു ഞാന്‍
നിറയ്ക്കും നിന്‍ അന്തരംഗം

ആയിരം വര്‍ണ്ണ
കിനാക്കള്‍
കൊണ്ടു നിന്‍
ആമാടപ്പെട്ടി ഞാന്‍
നിറയ്ക്കും

അകതാരില്‍ തുളുമ്പുന്ന
സ്നേഹാക്ഷരങ്ങള്‍
കൊണ്ടു ഞാന്‍
ആദ്യത്തെ അനുരാഗ
കവിതയെഴുതും നിനക്കായ്............

4 comments:

 1. കൊള്ളാം. വളരെ ധനാത്മകം :)
  ഇങ്ങനെ മനസ്സു കവിഞ്ഞ് ഒഴുകട്ടെ എന്നും സ്നേഹം !!!
  ആശംസകള്‍.

  ReplyDelete
 2. ചിത്രക്കാരനു ഒരുപാട് സ്നേഹത്തോടെ എന്റെ നന്ദി ......

  ReplyDelete
 3. കണ്ണില്‍ നിറയുന്ന
  നിറക്കൂട്ടുകള്‍ കണ്ണീരില്‍
  ചാലിച്ചു ഞാന്‍
  മനസ്സെന്ന ക്യാന്‍വാസില്‍
  വരയ്ക്കും കരളലിയും
  നിന്‍ ചിത്രം


  nalalwarikal ..allawida ashsakalum nerunnu

  ReplyDelete