കാലം

പ്രകൃതി മര്ത്ത്യര്ക്കു നല്‍കിയ
വരമാണു കാലം
മാറുന്നു കാലങ്ങള്‍ മാറ്റത്തിന്‍
യവനിക നീക്കി
കുതിക്കുന്നു കടിഞ്ഞാണില്ലാത്ത
കുതിര പോലെ

സ്നേഹത്തിന്‍ പൊന്‍പട്ടു നെയ്യുന്നു കാലം
പ്രണയത്തിന്‍ പറുദീസ പണിയുന്നു കാലം
കദനത്തിന്‍ മലരുകള്‍ പൂക്കുന്ന കാലം
കരളലിയും കിനാക്കള്‍ കാണുന്ന കാലം
എല്ലാം കാലത്തിന്‍ വ്യത്യസ്ത മുഖങ്ങള്‍ മാത്രം

കയ്‌പ്പും മധുരവും തരുന്ന കാലം
നൊമ്പരമറിയാതെ വളരുന്നു
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങുന്ന
ഓര്‍മ്മകളുടെ കൈയ്യൊപ്പുകളല്ലോ കാലം

ഓര്‍മ്മകള്‍ മരിച്ചാലും
കാലത്തിനൊട്ടും മരണമില്ല
ആശിക്കാം നമ്മുക്കെന്നും നന്മകള്‍
പൂക്കും പുണ്യകാലത്തിനായ് ....................

5 comments:

 1. hai sunil kawida nannayittund ...
  kalathina patyum warnnikkan pattyallo...

  ReplyDelete
 2. "പ്രകൃതി മര്‍ത്യര്‍ക്കു നല്കിയ വരമാണു കാലം....."
  അതെ!എല്ലാം കാലത്തിന്റെ കരവിരുത്
  ഓരോ കാലത്തും മനുഷ്യനും പക്ഷിമൃഗാദികളും സസ്യങ്ങളും
  കാലം അതിന്റെ തികവില്‍ എത്തിക്കുന്നു..
  നമുക്ക് ഇഷ്ടമായാലും ഇല്ലങ്കിലും ആ പരിണാമത്തില്‍ കൂടി
  കടന്നു പോയെ പറ്റൂ..
  ബാല്യവും കൌമരവും യൌവ്വനവും വാര്‍ദ്ധക്യവും
  കാലത്തിന്റെ വിളയാട്ടം....
  ഇലകള്‍ കൊഴിയുന്നതും തളിര്‍ക്കുന്നതും പൂക്കുന്നതും
  കായ്ക്കുന്നതും കാലത്തിന്റെ കരവിരുത്..

  കാലം! ഈശ്വരന്‍ നിശ്ചയിച്ച പദ്ധതികള്‍ ആര്‍ക്കും
  കൈ കടത്താനാവാതെ മുന്നിശ്ചയ പ്രകാരം എല്ലാം
  കൃത്യമായി കാലം നിറവേറ്റുന്നു ....

  മനോഹരമായ ചിന്തകള്‍,
  സുനില്‍ ഈ പോസ്റ്റില്‍ നിറച്ചിരിക്കുന്നു..

  ആശംസകള്‍

  ReplyDelete
 3. Very Thanks Chechi for your nice comment....

  ReplyDelete