ദൈവത്തിന്‍ സ്വന്തം കേരള നാട്


മാവേലി
തന്‍ പാദസ്പര്‍ശമേറ്റ
മനോഹരത്തീരമാണീ ഹരിത ദേശം
മലയാള മണ്ണിന്റെ മക്കള്‍ വാഴുന്ന
മത മൈത്രിയുള്ളൊരു കേരള ദേശം

കാടും കടലും മലകളുമായ്
കമനിയമാകുമീ കേരനാട്
കായല്‍ കുളങ്ങളും തീരങ്ങളും
കേരങ്ങള്‍ തിങ്ങുമീ കേരനാട്

ആര്‍പ്പോടെ തുഴയുന്ന വള്ളങ്ങളും
ആറാട്ടിനെത്തുന്ന ആനകളും
ആടിത്തിമര്‍ക്കുന്ന കാവടിയും
ആര്‍ഭാടമാക്കുന്നു കേരകത്തെ

തിരുവോണമുള്ളൊരു കേര നാട്ടില്‍
തിരുവോണക്കോടിയണിഞ്ഞൊരുങ്ങി
തിരുമുറ്റത്തെത്തുന്നു പെണ്കൊടിമാര്‍
തിരുവാതിരക്കളി ആടിടുന്നു

പുലിക്കളിയുണരുമീ പൂരത്തിന്‍ നാട്
കളിയരങ്ങുണരുമീ കഥകളി നാട്
കവിതകളുണരുമീ കവികള്‍ തന്‍ നാട്
ദൈവത്തിന്‍ സ്വന്തം കേരള നാട്.................

8 comments:

 1. very good kavitha dear...especially for us ( pravasikal vayikkumbol ) anyway if you are writing anymore kavitha send to my e-mail address tours@almouwasattrvl.com...thanks for chatting...

  ReplyDelete
 2. കവിതയുടെ ആശയം കൊള്ളാം. പക്ഷെ കുറച്ചു കൂടി താളബോധം ആവാമായിരുന്നു എന്നാണു എന്റെ പഴയ മനസ്സില്‍ തോന്നിയത്. കമന്റ്സ് ഇഷ്ട്ടപ്പെട്ടില്ലെന്കില്‍ ക്ഷമിക്കുക.

  ReplyDelete
 3. കവിത കൊള്ളാം

  Indhu

  ReplyDelete
 4. നന്നായിരിക്കുന്നു....

  ReplyDelete
 5. സ്വന്തനാടിന്റെ നന്മയെ എത്ര വാഴ്ത്തിയാലാണു മതി വരുക
  നമ്മുടെ നാടും ഭാഷയും ഭക്ഷണവും പട്ടും ആട്ടവും മലയും മഴയും പുഴയും കായലും മറുനാട്ടിലെത്തിലാലും സ്വപ്നത്തിന്റെ ചിറകിലേറി കൂടെ എത്തുന്നു..
  ഓണവും വിഷുവും പൂരവും ആയി കൂടെ നില്‍ക്കുന്നു
  ദൈവത്തിന്റെ സ്വന്തനാടിന്റെ ഓര്മ്മകള്‍ ഉണര്ത്തിയ കവിതക്കു നന്ദി..

  ReplyDelete
 6. Enteyum Swantham nadu... Manoharam... Ashamsakal...!!!

  ReplyDelete
 7. daywathinta swandam naadu atrawaythiyalum madiwarillaa..atra warnichalum wakkukal madiyawatha nadu ...nammuda nadina ..sundara wakkukal kodu kawida theertha sunilinu ashamsakal ...
  shahidatha .doha

  ReplyDelete