മധുരിക്കും ഓര്‍മ്മകള്‍


ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഈ ഓര്‍മ്മകള്‍.

ഓര്‍ത്താല്‍ വിരുന്നു വരും ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാലോ അകന്നു പോകും
ഒരന്യനെ പോലെ.

ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്‍മ്മകളെന്നും.
ഓമനിക്കാം എന്നും ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്

എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത എന്‍  ഉള്‍തുടിപ്പുകളല്ലോ.
ഒരായിരം ഓര്‍മ്മകളെന്നും എന്‍-
മനസ്സിന്‍ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കുന്നു നിത്യം.

എന്നും മരിക്കാത്ത ഈ നിനവുകളെ
ഓര്‍ത്തിടും എന്നും  മധുര സ്മരണകളായ്‌.........

6 comments:

  1. മലർമഞ്ചൽ കൊണ്ടുവരുന്ന ഈ ഓർമ്മകൾ ഏത്?

    ReplyDelete
  2. നന്നയിരിക്കുന്നു ഓര്‍മ്മകവിത

    ReplyDelete
  3. ഓര്‍മ്മകള്‍ ഉറങ്ങുമെന്‍ മനസ്സിനെ ഉണര്‍ത്തി ഈ കവിത

    ReplyDelete
  4. കവിത! കൊള്ളാം.

    ReplyDelete
  5. എല്ലാവര്‍ക്കും എന്റെ നന്ദി....

    ReplyDelete
  6. നല്ല കവിതക്ക് ഭാവുകങ്ങൾ

    ReplyDelete