മുളകു പാടങ്ങള്‍

ചുട്ടു പൊള്ളുന്ന തീവണ്ടി
പാളത്തിനു ഇരുപ്പുറവും
ചുവന്ന പരവതാനി വിരിച്ച
പോലെ മുളകു പാടങ്ങള്‍ .

എരിയും വേനലില്‍ ഇവിടെ
കണ്ണീരൊഴുക്കി പണിയെടുക്കുന്ന
ഒരു കൂട്ടം പട്ടിണി കോലങ്ങള്‍ .

അതിരാവിലെയെഴുന്നേറ്റ്
തോളില്‍ കൈക്കുഞ്ഞുമായി
പണിയെടുക്കുന്നു ഈ പാവങ്ങള്‍ നിര നിരയായി.

വിശന്നു കരഞ്ഞപ്പോള്‍ കുഞ്ഞിനു കിട്ടിയ
അമിഞ്ഞ പാലിനുമുണ്ടൊരു എരിവിന്‍ ഗന്ധം
ഒടുവില്‍ ഉറങ്ങിയ കുഞ്ഞിനു മെത്തയായതും
ഈ മുളകു പാടങ്ങള്‍ മാത്രം .

എല്ലു മുറിയെ പണിയെടുത്ത് അവര്‍ക്കു
കിട്ടിയ ചില്ലി കാശിനുമുണ്ടൊരു
എരിവിന്‍ രൂക്ഷ ഗന്ധം .

ചുവന്നു കലങ്ങിയ അവര്‍ തന്‍
കണ്ണില്‍ കാണാം ജീവിതത്തിന്‍ 
എരിയും കഥകള്‍ കൂമ്പാരം ……

14 comments:

  1. കവിതയിലെരിവിൻ കണ്ണുനീർച്ചിത്രങ്ങൾ.

    ReplyDelete
  2. കണ്ണ് എരിയുന്ന കാഴ്ചകള്‍ ..:)

    ReplyDelete
  3. കണ്ണിൽ ജീവിതത്തിന്റെ എരിവ്..

    ReplyDelete
  4. എന്മനമാണെരിയുന്നതെ
    ങ്കിലും ചൊല്ലാമസ്സലായി

    ReplyDelete
  5. യാത്രികേ, പട്ടിണിക്കാരുടെ എരിയുന്ന കണ്ണുകൾ വേദനിപ്പിച്ചുവല്ലോ വായിക്കുന്നവരേയും.

    ReplyDelete
  6. എല്ലാവര്‍ക്കും നന്ദി,
    എന്റെ ഹൈദ്രബാദ് തീവണ്ടി യാത്രയില്‍ എനിക്കു അലിവു തോന്നിയ ഒരു ദൂര കാഴ്ച്.......

    ReplyDelete
  7. ചുവന്നു കലങ്ങിയ കണ്ണില്‍
    എരിയും കഥകള്‍ കൂമ്പാരം ……

    ReplyDelete
  8. എരിവുജീവിതപാതയോരങ്ങളില്‍ മധുരമൂറട്ടെ,കനിയട്ടെ കാലം...നീറുന്ന കവിത നന്നായിട്ടുണ്ട്.

    ReplyDelete
  9. എരിവുജീവിതപാതയോരങ്ങളില്‍ മധുരമൂറട്ടെ,കനിയട്ടെ കാലം...നീറുന്ന കവിത നന്നായിട്ടുണ്ട്.

    ReplyDelete
  10. യാഥാര്‍ത്ഥ്യത്തിന്റെ എരിയുന്ന മുഖം.

    ReplyDelete
  11. എല്ലാവരുടെയും നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.....

    ReplyDelete
  12. അപരിചിതമായ എത്ര ലോകങ്ങളാണ് നാം കാണാതെ പോകുന്നത്, അറിയാതെ പോകുന്നത്...
    നല്ല കവിത..

    ReplyDelete
  13. ഇഷ്ടായി. ഈ കാവ്യ ശൈലിയും പ്രവണതയും നില നിര്‍ത്തുക. ആശംസകള്‍

    ReplyDelete