മാറ്റം

വെള്ളത്തിന്‍ നിറമിന്നു മാറി,
വിണ്ണിന്റെ നിറവും മാറി ഇന്നെനിക്ക്
അതോ ഇന്നു എന്‍ കണ്ണിന്‍
നിറം മങ്ങിയതാണോ ?

കണ്ണീരിന്‍ രുചിയിന്നു മാറി,
കാഞ്ഞിരക്കുരുവിന്‍ കയ്‌പ്പും മാറി ഇന്നെനിക്ക്
അതോ,ഇന്നു എന്‍ നാവിന്‍ രസ മുകുളങ്ങള്‍
തേഞ്ഞതാണോ ?

സപ്‌ത സ്വരങ്ങളിന്നു  മാറി
പാട്ടിന്റെ ഈണവും  മാറി ഇന്നെനിക്ക്
അതോ, ഇന്നു എന്‍ കണ്ഠംത്തിന്‍ നാദം
ഇടറിയതാണോ?

എല്ലാം  എനിക്കു മാറിയിന്ന്.
പക്ഷെ, ഇന്നും മാറാത്തതൊന്നു മാത്രമെനിക്ക്
അതോ എന്‍ അമ്മ മാത്രം ...

9 comments:

  1. മാറ്റങ്ങൾ അനിവാര്യമാണ് .അല്ല്യേല് ചിലപ്പോ എന്നെ പോലെ ആയിപോകും.

    ReplyDelete
  2. നന്നായി അമ്മ മാത്രം, അമ്മ മാത്രം. കണ്ഠം എന്നു തിരുത്തുമല്ലോ!

    ReplyDelete
  3. അതോ ഇന്നു എന്‍ കണ്ണിന്‍ - ഇന്നെന്‍ കണ്ണിന്‍ (എന്നാക്കുക )
    കാഞ്ഞിരക്കുരുവിന്‍ കയ്‌പ്പും മാറി ഇന്നെനിക്ക് - ( കൈപ്പിന്നുമാറി എന്നാക്കിയാല്‍ ശരിയാകുമോ, താങ്കളുടെ ഇഷ്ടം )
    ഇന്നു എന്‍ നാവിന്‍ രസ മുകുളങ്ങള്‍ - ഇന്നെന്‍ നാവിന്‍ രസമുകുളങ്ങള്‍ (എന്നാക്കുക)
    ഇന്നു എന്‍ കണ്ഡത്തിന്‍ നാദം - ഇന്നെന്‍ (എന്നാക്കുക)
    എല്ലാം എനിക്കു മാറിയിന്ന് -എല്ലാം മാറിയെനിക്കിന്നു (എന്നല്ലേ നല്ലത്)
    അതോ എന്‍ അമ്മ മാത്രം - അതോ യെന്നമ്മ മാത്രം ( എന്നല്ലേ നല്ലത് )


    എനിക്ക് അറിയില്ല താങ്കളുടെ ഇഷ്ടം !

    ReplyDelete
  4. എന്‍ അമ്മ മാത്രം ...

    ReplyDelete
  5. കൊള്ളാം. അമ്മയ്ക്കുള്ള കവിത..

    ReplyDelete
  6. അനൂപ്‌കോതനല്ലൂര്‍, ശ്രീനാഥന്‍,ജിഷാദ്,കലാവല്ലഭന്‍,മുകില്‍ എല്ലാ കൂട്ടുകാര്‍ക്കും നന്ദി...
    @ശ്രീനാഥന്‍ : തെറ്റുകള്‍ കാണിച്ചു തന്ന ഈ നല്ല മനസ്സിനു നന്ദി...തിരുത്താം ..
    @ജിഷാദ്: നിങ്ങളുടെ എല്ലാവരുടെയും ഇഷ്‌ടമാണ് എന്റെയും ഇഷ്ടം ..താങ്കളുടെ ഈ നല്ല നിര്‍ദ്ദേശം ഞാന്‍ സ്വീകരിക്കുന്നു...നന്ദി..

    ReplyDelete