ഒരു പൂവന്‍ കോഴിയും,
പിട കോഴിയും, കുഞ്ഞുങ്ങളും
കൂടി വാഴുന്ന ഒരു കുടുംബമുണ്ട്.
ആരോഗ്യവും അതിനൊത്ത
അഴകുമുള്ള ഈ പൂവനു
പക്ഷേ കൂവാനറിയില്ല ഒട്ടും.
നേരം വെള്ളുത്തത് നാട്ടാരെ
വിളിച്ചറിയിക്കുന്നതും
കൂടു വിട്ടു ആദ്യം വെളിയില്‍
ഇറങ്ങുന്നതും ഈ വീട്ടില്‍
പിടായാണു നിത്യം .
എന്നാണു എനിക്കൊന്നു
ഒച്ചത്തില്‍ കൂവാന്‍
കഴിയുമെന്നോര്‍ത്തു
ആ പാവം പൂവന്റെ
നെഞ്ചു പിടയ്ക്കുകയാണിന്ന്....
thaangalude vidhi....
ReplyDeleteപാവം പൂവൻ. (അതൊരു തന്ത്രം) പിടക്കോഴി കൂവാനുള്ളപ്പോൾ എന്തിന് വെറുതെ പൂവൻ കൂടി കൂവി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണം. കൂവാത്ത പൂവൻ കിടന്ന് ഉറങ്ങട്ടെ. ഉറങ്ങി എണീക്കുമ്പം ചായ കിട്ടുമോ ആവോ…
ReplyDeleteകൂവാത്ത പൂവനെ ചിക്കൻ ചില്ലിയാക്കാം!
ReplyDeleteനല്ല രസകരമായ വരികള്‍! പക്ഷേ, പിടക്കോഴി കൂവിയാലും പുലരും!
ReplyDeleteപിടക്കോഴി കൂവുന്ന നൂറ്റാണ്ട്..!!
ReplyDeleteഎല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....
ReplyDeleteവരികളില്‍ ഒരു പൂവന്‍ കൂവുന്നുണ്ട്..
ReplyDeleteവളരെ നന്നായിട്ടുണ്ട്..