സ്നേഹം

കലഹം നിറയുമീ കലിയുഗത്തില്‍
കാലഹരണപ്പെട്ടുവോ സ്നേഹം ?

മര്‍ത്ത്യന്‍ മ്യഗ തുല്യനായി
മാറുന്നു ഭൂവില്‍
തുര തുര കടിച്ചു കീറുന്നുയെങ്ങും
തെരുവില്‍ ചുടു ചോര ഗന്ധം

കാമാഗ്‌നി ആളി പടരുന്നു
കാപട്യം നടമാടി വാഴുന്നു
കറുപ്പും കഞ്ചാവും പുകയുന്നു
കലങ്ങി മറിയുന്നു യുവനിരയെങ്ങും

കനകം തിളങ്ങുമീയുലകം
കന്യകക്കിന്നെന്തു വില
പുര നിറയുന്നു കന്യകന്മാര്‍
പെരുകുന്നു നാടാകെ ദ്രുതഗതിയില്‍

സമാധാനമില്ലെങ്കില്‍ ധരണിയില്‍
സമ്പത്തിനെന്തു വില
സന്മനസ്സുളോര്‍ക്കുള്ള സ്നേഹ
സമ്മാനമാണു സമാധാനം

ദാനമില്ലെങ്കില്‍ മനുഷ്യാ
ധനത്തിനെന്തു വില
ദാനം ധനത്തെ വളര്‍ത്തും
അന്നം പട്ടിണിയെ തളര്‍ത്തും

മനുഷ്യനു മുഖ്യം മതങ്ങളല്ലോ
മതത്തിനു മുഖ്യം മതവാദികളും
മതങ്ങളെയെല്ലാം ഒന്നായി കാണൂ മനുഷ്യാ
മതദ്വേഷം വെടിയൂ

എല്ലാ ചോരയും ചുവപ്പാണു സോദരാ
മനുഷ്യനെ മനുഷ്യനായി കാണൂ സോദരാ………………

6 comments:

  1. എല്ലാ ചോരയും ചുവപ്പാണു സോദരാ
    മനുഷ്യനെ മനുഷ്യനായി കാണൂ സോദരാ………………

    ആശംസകൾ..

    ReplyDelete
  2. “കാമാഗ്‌നി ആളി പടരുന്നു
    കാപട്യം നടമാടി വാഴുന്നു“
    നല്ല അര്‍ഥമുള്ള വരികള്‍.
    നന്നയിരിക്കുന്നു

    ReplyDelete
  3. മതങ്ങള്‍ മനുഷ്യന്റെ കണ്ണ് തുറപ്പിക്കട്ടെ ...........

    ReplyDelete
  4. എകാമാഗ്‌നി ആളി പടരുന്നു
    കാപട്യം നടമാടി വാഴുന്നു..............
    സമാധാനമില്ലെങ്കില്‍ ധരണിയില്‍
    സമ്പത്തിനെന്തു വില..........

    ആശംസകൾ..

    ReplyDelete
  5. "സമാധാനമില്ലെങ്കില്‍ ധരണിയില്‍
    സമ്പത്തിനെന്തു വില
    സന്മനസ്സുളോര്‍ക്കുള്ള സ്നേഹ
    സമ്മാനമാണു സമാധാനം

    ദാനമില്ലെങ്കില്‍ മനുഷ്യാ
    ധനത്തിനെന്തു വില
    ദാനം ധനത്തെ വളര്‍ത്തും
    അന്നം പട്ടിണിയെ തളര്‍ത്തും"

    നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍

    ReplyDelete