മധുരിക്കും ഓര്‍മ്മകള്‍


ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഈ ഓര്‍മ്മകള്‍.

ഓര്‍ത്താല്‍ വിരുന്നു വരും ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാലോ അകന്നു പോകും
ഒരന്യനെ പോലെ.

ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്‍മ്മകളെന്നും.
ഓമനിക്കാം എന്നും ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്

എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത എന്‍  ഉള്‍തുടിപ്പുകളല്ലോ.
ഒരായിരം ഓര്‍മ്മകളെന്നും എന്‍-
മനസ്സിന്‍ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കുന്നു നിത്യം.

എന്നും മരിക്കാത്ത ഈ നിനവുകളെ
ഓര്‍ത്തിടും എന്നും  മധുര സ്മരണകളായ്‌.........