ഒരു കുഞ്ഞു പിറന്നാല്‍ ...

ഒരു കുഞ്ഞു പിറന്നാല്‍
നടണം മുറ്റത്തു മരമൊന്നു വേഗം .
മരമൊന്നു നട്ടാലോ കിട്ടും
ഒരുകോടി പുണ്യം
തന്‍ പൊന്നോമലാളിനു എന്നാളും .

ഒന്നായ് ഊട്ടി വളര്‍ത്തി
വലുതാക്കിയിടേണം ഇരുവരെയും .
ഒരോ ഒരോ പിറന്നാളുകള്‍ തോറും
ഇവര്‍ തന്‍ ദീര്‍ഘായുസ്സിനു വേണ്ടി
വഴിപാടുകള്‍ നല്‍കിടാം പ്രാര്‍ത്ഥനയോടെ .

വളര്‍ന്നു വലുതായാല്‍  പിന്നെ
പ്രതിഫലമായി മരം നല്‍കും
പ്രാണ വായു പ്രതി ദിനം തോറും .

പറവകള്‍ക്കു കൂടു കൂട്ടാം ,
വണ്ടുകള്‍ക്കു പൂന്തേന്‍  നുകരാം ,
ഉണ്ണിക്കു ഊഞ്ഞാലും കെട്ടാമീമരത്തില്‍ .

മരമേതായാലും
മര്‍ത്ഥ്യനു തുണയും തണലുമായ
മരത്തിന്റെ മൂല്യം ഇന്നു
മരതകത്തിനേക്കാള്‍ ഏറെ.
മരത്തെ മറന്നു
മനുജനു ജീവിക്കാനാകില്ല
ഒരു നാളും ഈ ഭൂവില്‍ .

ഒടുവില്‍ മനുജര്‍ക്കു ചിതയില്‍
തുണയാകുന്നതും ഈ മരമൊന്നു മാത്രം
ഈ മരമൊന്നു മാത്രം ...

മാറ്റം

വെള്ളത്തിന്‍ നിറമിന്നു മാറി,
വിണ്ണിന്റെ നിറവും മാറി ഇന്നെനിക്ക്
അതോ ഇന്നു എന്‍ കണ്ണിന്‍
നിറം മങ്ങിയതാണോ ?

കണ്ണീരിന്‍ രുചിയിന്നു മാറി,
കാഞ്ഞിരക്കുരുവിന്‍ കയ്‌പ്പും മാറി ഇന്നെനിക്ക്
അതോ,ഇന്നു എന്‍ നാവിന്‍ രസ മുകുളങ്ങള്‍
തേഞ്ഞതാണോ ?

സപ്‌ത സ്വരങ്ങളിന്നു  മാറി
പാട്ടിന്റെ ഈണവും  മാറി ഇന്നെനിക്ക്
അതോ, ഇന്നു എന്‍ കണ്ഠംത്തിന്‍ നാദം
ഇടറിയതാണോ?

എല്ലാം  എനിക്കു മാറിയിന്ന്.
പക്ഷെ, ഇന്നും മാറാത്തതൊന്നു മാത്രമെനിക്ക്
അതോ എന്‍ അമ്മ മാത്രം ...

മാവ്

അമ്മ മുറ്റത്തു നട്ടു വളര്‍ത്തിയ
മാവ് ആദ്യമായി പൂത്തതു
മുഴുവനും അവന്‍ തല്ലി കൊഴിച്ചു.

ആദ്യമായി അമ്മയ്ക്കു സമ്മാനമായി
കിട്ടിയ വാല്‍ക്കണ്ണാടിയും അവന്‍
തല്ലി ഉടച്ചു.

അവനെ കുറിച്ചുള്ള
ആ അമ്മ തന്‍ എല്ലാ പ്രതീക്ഷകളും
അവന്‍ തകര്‍ത്തു കളഞ്ഞു .

എല്ലാം തകര്‍ത്തു തരിപ്പണമാക്കിയവന്‍
ഒടുവില്‍ ആ പാവം അമ്മയെയും
തല്ലി കൊഴിച്ചു.

എന്നാല്‍ എല്ലാം കൊഴിഞ്ഞു പോയിട്ടും
ആ പാവം അമ്മ നട്ടു വളര്‍ത്തിയ
മാവു മാത്രം പിന്നെയും പിന്നെയും
പൂത്തു നിന്നു...