വിഗ്രഹങ്ങള്‍

വിഗ്രഹങ്ങളെ
വിശ്വാസ ഗോപുരങ്ങളെ നിങ്ങള്‍
വിശ്വ സംസ്ക്കാരത്തിന്റെ
വിപ്ലവാമക പ്രതിരൂപങ്ങളല്ലോ.

വിഗ്രഹങ്ങളെ നിങ്ങള്‍ ഈ
വിശ്വത്തില്‍ ഇല്ലായിരുന്നെങ്കില്‍
വിശ്വാസ ഗോപുരങ്ങള്‍
വികലമായി പോയേന്നെ.

വിഗ്രഹങ്ങളെ നിങ്ങളെ കണി  കണ്ടാല്‍
വിഘനങ്ങള്‍ നീങ്ങുമെന്ന്
വിശ്വാസം .

വിഗ്രഹങ്ങളെ നിങ്ങളെ ആരാധിച്ചാല്‍
ആഗ്രഹങ്ങള്‍ സഫലമാകുമെന്നതും
ആശ്വാസം .

കാലന്തരങ്ങളുടെ  പടുക്കുഴിയില്‍
മുങ്ങി വീര്‍പ്പു മുട്ടുന്ന ഈ പാവം
ദൈവത്തിന്‍ പ്രതി രൂപങ്ങളുടെ
ശോഭയ്ക്കു മങ്ങല്‍ ഏല്‍പ്പിക്കരുതെ നാം  ....

കപ്പി

ആരും അറിയുന്നില്ല ഇന്നു
എന്‍ ആത്മ നൊമ്പരങ്ങള്‍
ആരും അറിയുന്നില്ല
എന്‍ തോളിലെ മുറിവുകള്‍ .

നിന്‍ സ്വന്തം കാര്യങ്ങള്ക്കു
വേണ്ടി നീ എന്നും കെട്ടി വലിക്കുന്ന
വെറുമൊരു പാവമാണു ഞാന്‍.

കാര്യങ്ങള്‍ തന്‍
ആഴങ്ങള്‍ കൂടുമ്പോള്‍
തോളുരുകി കരഞ്ഞു
തളരുന്ന വെറുമൊരു പാവം.

എന്നാലും നീയോ
ആഞ്ഞു വലിക്കുന്നു
എന്‍ തോളിലൂടെ
നിന്‍ കാര്യ സിദ്ധിക്കായ് നിത്യം.

എന്‍ തോളിലെ പേശികള്‍
പൊട്ടി ഒലിക്കുന്നു ഇന്ന്.
തോളു കുഴിഞ്ഞു
പൊട്ടി കരയുന്ന
ഒരു പാവം വിഡ്ഢിയാം
കപ്പിയാണു ഞാനിന്ന് .

ഞാന്‍ അലറി
കരയുമ്പോള്‍
എന്‍ ചങ്കിലെ
തീരാ ദാഹമൊന്നു
നീ അറിഞ്ഞുവോ എന്നെങ്കില്ലും .

കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ​ഇനിയെങ്കിലും .....

വേര്‍പാടിന്റെ നൊമ്പരം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............