സ്നേഹം ?

കലഹം നിറയുമീ കലിയുഗത്തില്‍
കാലഹരണപ്പെട്ടുവോ സ്നേഹം ?

മര്‍ത്ത്യന്‍ മ്യഗ തുല്യനായി
മാറുന്നു ഭൂവില്‍.
ദുര ദുര കടിച്ചു കീറുന്നുയെങ്ങും
തെരുവില്‍ ചുടു ചോര ഗന്ധം.

കാമാഗ്‌നി ആളി പടരുന്നു
കാപട്യം നടമാടി വാഴുന്നു
കറുപ്പും കഞ്ചാവും പുകയുന്നു
കലങ്ങി മറിയുന്നു യുവനിരയെങ്ങും.

കനകം തിളങ്ങുമീയുലകം
കന്യകക്കിന്നെന്തു വില.
പുര നിറയുന്നു കന്യകന്മാര്‍
പെരുകുന്നു നാടാകെ ദ്രുതഗതിയില്‍.

സമാധാനമില്ലെങ്കില്‍ ധരണിയില്‍
സമ്പത്തിനെന്തു വില.
സന്മനസ്സുളോര്‍ക്കുള്ള സ്നേഹ
സമ്മാനമാണു സമാധാനം.

ദാനമില്ലെങ്കില്‍ മനുഷ്യാ
ധനത്തിനെന്തു വില.
ദാനം ധനത്തെ വളര്‍ത്തും
അന്നം പട്ടിണിയെ തളര്‍ത്തും.

മനുഷ്യനു മുഖ്യം മതങ്ങളല്ലോ
മതത്തിനു മുഖ്യം മതവാദികളും.
മതങ്ങളെയെല്ലാം ഒന്നായി കാണൂ മനുഷ്യാ
മതദ്വേഷം വെടിയൂ.

എല്ലാ ചോരയും ചുവപ്പാണു സോദരാ
മനുഷ്യനെ മനുഷ്യനായി കാണൂ സോദരാ…………

ഒരു വിരഹ ഗാനം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

വിഷു ഗാനം

കണ്ണനെ കണി കാണും
പൊന്‍  കണ്‍മണിയെ
നിന്‍ കണ്ണില്‍ നിറയുന്നു
ഒരു വിഷു തിളക്കം .
കണിക്കൊന്ന പൂത്തോ
നിന്‍ മണി മുറ്റത്ത്
മണിമാരന്‍ വന്നോ
നിന്‍ മനതാരില്‍ .

കണി കണ്ടുണര്ന്നു കുളിച്ചു
ക്യഷണ തുളസി കതിര്‍ ചൂടി
കൈനീട്ടം തന്നാല്‍ നുണക്കുഴി
കവിളില്‍ ഒരു മണി മുത്തം 
പകരം തരാം .

കളഗാനം മൂളാനായി
കദളീവനത്തിലെ
കതിരുകാണാക്കിളി
ഇനിയും എന്തേ വന്നില്ലല്ലോ.
കമനിമൊഴി നിന്‍
കരത്തളിര്‍ കൊണ്ടു
കൈനീട്ടം നല്‍കാന്‍
ഇനിയും എന്തേ വന്നില്ലല്ലോ.

മേട സൂര്യന്റെ
വെണ്‍ പ്രഭയുള്ള ഈ
വിഷു പുലരിയില്‍
എന്നെ നീ കണ്ടപ്പോള്‍,
ആ കണിവെളരി
പോലുള്ള നിന്‍ കവിളില്‍
നാണത്തിന്‍  തിരയിള്ളക്കം
ഞാന്‍ കണ്ടു .
എന്തിനു കണ്‍മണി ഈ
നാണം .
തരുമോ നിന്നുടെ കൈനിട്ടം
ഇന്നു എനിക്ക്....

ആലും കുളവും

അമ്പലത്തിലെ അമ്മയാം ദേവിയുടെ
മക്കളാണല്ലോ ഈ
ആലും കുളവും .

മന ശാന്തി തേടി അമ്മയുടെ
അടുത്തെത്തുന്ന അശരണര്‍ക്കു
ഉണര്‍വേകുന്നു ഈ
മക്കളെന്നും .

കുളത്തില്‍ മുങ്ങി കുളിച്ചു
ആലിന്‍ ചുവട്ടില്‍ വലം ​
വെച്ചു അമ്മയെ കണ്ടാല്‍
കിട്ടുന്നു ശാന്തി എന്നും നമ്മുക്ക് .

അശുദ്ധമാക്കല്ലെ ഈ മക്കളെ ,
അമ്മയാം ദേവി തന്‍
കണുകള്‍ നിറയും .

മന ശാന്തി നല്‍കും ഈ
പുണ്യ മക്കളെ
പോറ്റിടാം നമ്മുക്കെന്നും .......

വരുമെന്ന പ്രതീക്ഷയുമായ് ...

ഒരിക്കല്‍ വേനലും
മഴയും അനുരാഗത്തിന്‍
അടിമകളായി.
ഇരുവരും മുടിഞ്ഞ
പ്രേമത്താല്‍ പരവശരായി.

അനുരാഗ വിവശരായ
മഴയും വേനലും
പരസ്പരം കൈ മാറി
അവര്‍ തന്‍ കുളിരും ചൂടും .

ഒരു നാള്‍ എവിടെയോ
അപ്രത്യക്ഷ്മായി
ഇരൂവരും ഭൂമിയില്നിന്ന്.
വേദനയോടെ പാവം ഭൂമിയോ
ഇന്ന് നോക്കിയിരിക്കുന്നു
അവര്‍ തിരികെ വരുമെന്ന പ്രതീക്ഷയുമായ്.....