അമ്മയെ തേടി...


ഒരു അനാഥ ബാല്യത്തിന്റെ
നൊമ്പരം പേറി ഞാന്‍
അലഞ്ഞു പല വഴികളിലൂടെ-
യെന്‍ അമ്മയെ തേടി.

കൂടണയും പറവകളെ
കറുത്ത ചക്രവാളങ്ങളെ ചൊല്ലൂ
നിങ്ങളെന്‍ അമ്മയെ
കണ്ടുവോ ഈ ഭൂവില്‍ .

രാവ് ഏറെ ആയിട്ടും
തളരും മനവുമായി
എന്‍ അമ്മയെ തേടിയലഞ്ഞു.

ഒടുവില്‍ തളര്‍ന്നു നിദ്രയില്‍
കണ്ട കിനാവില്‍ ഞാനെന്‍
അമ്മയെ കണ്ടു.

എന്‍ അമ്മ തന്‍ കരം പിടിചു
ഞാന്‍ ചൊല്ലി അമ്മേ എന്നെ വിട്ടു നീ
ഇനി എങ്ങും പോകരുതേ
ഇനി എങ്ങും പോകരുതേ....

കപ്പിയുടെ നൊമ്പരം


ആരും അറിയുന്നില്ല ഇന്നു
എന്‍ ആത്മ നൊമ്പരങ്ങള്‍
ആരും അറിയുന്നില്ല
എന്‍ തോളിലെ മുറിവുകള്‍ .

നിന്‍ സ്വന്തം കാര്യങ്ങള്ക്കു
വേണ്ടി നീ എന്നും കെട്ടി വലിക്കുന്ന
വെറുമൊരു പാവമാണു ഞാന്‍.

കാര്യങ്ങള്‍ തന്‍
ആഴങ്ങള്‍ കൂടുമ്പോള്‍
തോളുരുകി കരഞ്ഞു
തളരുന്ന വെറുമൊരു പാവം.

എന്നാലും നീയോ
ആഞ്ഞു വലിക്കുന്നു
എന്‍ തോളിലൂടെ
നിന്‍ കാര്യ സിദ്ധിക്കായ് നിത്യം.

എന്‍ തോളിലെ പേശികള്‍
പൊട്ടി ഒലിക്കുന്നു ഇന്ന്.
തോളു കുഴിഞ്ഞു
പൊട്ടി കരയുന്ന
ഒരു പാവം വിഡ്ഢിയാം
കപ്പിയാണു ഞാനിന്ന് .

ഞാന്‍ അലറി
കരയുമ്പോള്‍
എന്‍ ചങ്കിലെ
തീരാ ദാഹമൊന്നു
നീ അറിഞ്ഞുവോ എന്നെങ്കില്ലും .

കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ​ഇനിയെങ്കിലും .....

'ബാര്‍ '

അറുപതുകളില്‍
എന്റെ നാട്ടില്‍ ഒരു
ബാര്* തുടങ്ങി.

നാടകങ്ങള്‍
അവതരിപ്പിക്കാനുള്ള
ഒരു സ്ഥിരം അവതരണ
വേദിയായ് ഈ ബാര്‍
നിലകൊണ്ടു.

പുതിയ നാടകങ്ങള്‍
വന്നാല്‍ ആളുകള്‍
കൂട്ടമായി ബാറില്‍
പോകുമായിരുന്നു.

എന്നാലോ ആ ബാര്‍
ഇന്നില്ല പകരം
ആളുകള്‍ കൂടുന്ന
ഇന്നത്തെ ഹരമായ
പുതിയ ബാറുകള്‍
പിറവിയെടുത്തു........

* ബ്യൂറോ ഓഫ് ആര്‍ട്സ് &റിക്രിയേഷന്‍ 

 

പച്ചയ്ക്കു കത്തുമ്പോള്‍....

പച്ച പുല്ലുകള്‍
പച്ചയ്ക്കു കത്തുന്നു
പച്ച മാംസങ്ങള്‍
പച്ചയ്ക്കു തിന്നുന്നു
പച്ച കള്ളങ്ങള്‍
പച്ചയായി പറയുന്നു

നഗ്‌ന സത്യങ്ങള്‍
പച്ചയ്ക്കു കത്തുമ്പോള്‍
പച്ച വെള്ളം കുടിക്കും
പലരും ഇന്ന് .........

കുയിലിന്‍ വിമര്‍ശന നാദം

കാക്ക തന്‍ കൂട്ടില്‍
പിറന്ന നിന്നെ
പോറ്റി വളര്‍ത്തിയതു
കാക്കമ്മ.

കാക്കമ്മ നിനക്കു
പറഞ്ഞു തന്ന
ആദ്യ അക്ഷരങ്ങള്‍
കേട്ടു നീ വളര്ന്നു.

ഇന്നു നീ വളര്ന്നു
വലുതായപ്പോള്‍ നിന്‍
മണിനാദം ഉലകം
അറിഞ്ഞു.

ഇന്നോ നീ മറക്കുന്നു
എന്‍ വാത്സല്യത്തിന്‍ ഓളങ്ങളെയെല്ലാം
ഇന്നോ നീ വെറുക്കുന്നു
എന്‍ ആദ്യ അക്ഷരങ്ങളെയെല്ലാം

ഇന്നു നിന്‍ അഹങ്കാര തിമ്മര്‍പ്പില്‍
മറന്നിടാതെ ഈ പാവം
പോറ്റമ്മയായ അക്ഷര ഗുരുവിനെ
ഒരു നാളും ........