സ്വര്‍ഗ്ഗത്തിലെ ആ വെള്ള പ്രാവ്....


ഇന്നു സ്വര്‍ഗ്ഗത്തില്‍ പാറി പറക്കുന്ന
ആ പാവം വെള്ള പെണ്‍ പ്രാവിനെ
ഇന്നും ഞാന്‍ ഓര്‍ക്കുന്നു

അന്ന് ഒരു അമാവാസി
നാളില്‍
വെള്ള പ്രാവുകള്‍
മയങ്ങും പാതിരാ നേരം

ഏതോ ഒരു ദുസ്വപ്നത്തിന്‍
ഞെട്ടലില്‍ ഉണര്‍ന്നപ്പോള്‍
കണ്ട കാഴ്ചയില്‍
നടുങ്ങി ആ പാവം പെണ്‍ പിറാവ്

ഒരു വെള്ളി മൂങ്ങയുമായി കുറുങ്ങുന്ന
തന്‍ തുണയെ കണ്ടു തരിച്ചു പോയി.
കണ്ണുകള്ക്കു വിശ്വസിക്കാന്‍
പറ്റാത്ത ആ കാഴ്ചയില്‍ മരവിച്ചു
പാവം ഒരു നിമിഷം .

കലിപ്പൂണ്ട ആ
കാട്ടാള ജന്മങ്ങള്‍
ആഞ്ഞുക്കൊത്തി
ആ പാവത്തിന്‍ തലയില്‍ .

ഒടുവില്‍ ആ പാതിരാ നേരത്ത്
ആ പാവത്തിന്‍ ജീവന്‍
വെള്ളി മൂങ്ങ തന്‍
കൊക്കില്‍ പിടഞ്ഞു.

ഇന്നു സ്വര്‍ഗ്ഗത്തില്‍ പാറി പറക്കുന്ന
ആ പാവം വെള്ള പെണ്‍ പ്രാവിനെ
ഇന്നും ഞാന്‍ ഓര്‍ക്കുന്നു..........

ജല ശാപമോ ?

സുനാമിയില്‍ തുടങ്ങി
തട്ടേക്കാടു തേക്കടി
ഒടുവില്‍ ചാലിയാര്‍
അയ്യോ ഈ ജലദുരന്തങ്ങളാല്‍
കേഴുന്നു എന്‍ കേരളനാട്

ഏതോ ഒരു ജലശാപമേറ്റ പോലെ
ഒന്നൊന്നായ് വിട്ടുമാറുന്നില്ല
ഈ ജലദുരന്തങ്ങളെന്‍ നാട്ടില്‍

ഇനിയും ഭയക്കുന്നു നമ്മള്‍
മുല്ലപ്പെരിയാറിന്‍ ഗതിയോര്‍ത്തു ഇന്ന്
ഇനിയും ഉണ്ടാക്കരുതേ എന്‍ ദൈവമേ
ഒരു മഹാജലദുരന്തം കൂടി !!!!!!!



കാക്ക ജന്മം


നഗരത്തിന്‍ ഓരത്ത്
മാമരത്തിന്‍ ചില്ലയില്‍
നീ അന്തിയുറങ്ങുന്നു

കദനത്തിന്‍ കിനാവു
കണ്ടു ഞാനോ ഉറങ്ങന്നു ആ
മാമര ചുവട്ടില്‍

കറുത്ത പുകയുള്ള നഗരം
കാണുന്ന നമ്മള്‍
തെരുവീഥികള്‍ തോറും
അഷ്ടിക്കായ് അലയുന്നു നിത്യം

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും
മത്സരിച്ചു പെറുക്കി തിന്നുന്നു
ആഹാര ശകലങ്ങള്‍ നമ്മള്‍

ബലിയൂട്ടി വിളിക്കുന്നു നിന്നെ
ബലിച്ചോറു നല്കുന്ന നിങ്ങള്‍
ഒരു നേരച്ചോറിനു വേണ്ടി ചെന്നാല്‍
ആട്ടിപ്പായിക്കുന്നു എന്നെ

തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............