നിനക്കായ്........

കണ്ണില്‍ നിറയുന്ന
നിറക്കൂട്ടുകള്‍ കണ്ണീരില്‍
ചാലിച്ചു ഞാന്‍
മനസ്സെന്ന ക്യാന്‍വാസില്‍
വരയ്ക്കും കരളലിയും
നിന്‍ ചിത്രം

അധര ദളങ്ങളില്‍ വിരിയുന്ന
മധുര സ്വരങ്ങള്‍
കൊണ്ടു ഞാന്‍
നിറയ്ക്കും നിന്‍ അന്തരംഗം

ആയിരം വര്‍ണ്ണ
കിനാക്കള്‍
കൊണ്ടു നിന്‍
ആമാടപ്പെട്ടി ഞാന്‍
നിറയ്ക്കും

അകതാരില്‍ തുളുമ്പുന്ന
സ്നേഹാക്ഷരങ്ങള്‍
കൊണ്ടു ഞാന്‍
ആദ്യത്തെ അനുരാഗ
കവിതയെഴുതും നിനക്കായ്............

ആദ്യ രാത്രി

മുല്ല പൂ മണമുള്ള
മണിയറക്കുളില്‍ നീ
മണിമാരന്‍ വരുന്നതും നോക്കി

ചന്ദന വാതില്‍
പാതി ചാരി നീ
ചന്ദന കട്ടിലില്‍ ഇരുന്നു

മാരന്റെ മണി മുത്തം
നിന്‍ അധരത്തില്‍ വീഴുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്‌

കൈയിലെ വളകള്‍
നിന്‍ കുപ്പി വളകള്‍
കിലുങ്ങി ചിരിക്കുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്‌

നെറ്റിയില്‍ കുങ്കുമം
നിന്‍ കണ്ണിലെ കരിമഷി
കവിളില്‍ പടരുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്‌

ഇരു ഹ്യദയങ്ങളും
ഒന്നായി അലിയുന്ന
ശുഭ രാത്രിയാണല്ലോ ഇന്ന്‌

പ്രിയതമയുടെ കൂടെ ഒരു ഓണം

നമ്മുടെ നാട് അനേകം പ്രവാസികള്‍ ഉള്ളതാണ് .അതിനാല്‍ അവരുടെ ചെറിയ നൊമ്പരം ഞാന്‍ എന്റെ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തന്റെ പ്രിയതമയുടെ കൂടെ ഒരു ഓണം കിനാവ് കാണുന്ന ഒരു ഗാനമാണ് ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത് .എക്കാലത്തേയും നൊസ്റ്റാള്‍ജിക്ക് ഈണമായ "നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍ " എന്ന മനോഹര ഗാനത്തിന്റെ ഈണത്തിലാണു ഞാന്‍ എന്റെ ഈ ഗാനം എഴുതുയിരിക്കുന്നത്.


ഓണമായ്‌.....ആ ആ ഓണമായ്‌...ആ ആ...ഓണമായ്‌...

പൊന്‍ പുലരി തട്ടമിട്ടു ചിങ്ങം വന്നു
തുമ്പയും തുളസിയും മിഴി തുറന്നു
മാവേലി നാട്ടില്‍ ഉത്സവമായി
തിരുവോണം വന്നുവല്ലോ (പൊന്‍ പുലരി)

കിനാവിലെന്നും എന്‍ പ്രിയതമയെ
വികാരമായി കാണും (2)
ഈ തിരുവോണം നിന്നോടൊപ്പമാകാന്‍
ഞാന്‍ ആശിച്ചു
നിന്‍ അരുകില്‍ വരുവാന്‍ ഞാന്‍ ആശിച്ചു
ഓണമായ്‌ ....... (പൊന്‍ പുലരി)

വികാരവതി നീ എന്നെയും കാത്തു
വിഷാദമായി നിന്നു (2)
ഒരു വിരഹത്തിന്‍ നൊമ്പരമേറ്റു നീ
തേങ്ങി ഈ നാളില്‍
തേങ്ങി തേങ്ങി ഈ നാളില്‍ നീ
ഓണമായ്‌ ........ (പൊന്‍ പുലരി)