വേറിട്ട കാഴ്ചകള്‍......

കുന്നംകുളത്തു നിന്നും തുടങ്ങി
കേരളമൊട്ടാകെ വേറിട്ട കാഴ്ചകള്‍ തന്‍
വിസ്മയം തീര്‍ത്തിന്നു അഞ്ഞൂറിന്‍ 
പടി വാതിലില്‍ എത്തി ഈ
മനസ്സലിയും ദ്യശ്യവിഷ്ക്കാരം .

സഹനങ്ങളുടെയും  ഇല്ലായ്മയുടെയും
കദന കഥകള്‍ പറയുന്ന 
ഒരു പിടി വേറിട്ട കാഴ്ചകള്‍ .

ത്രി മാനത്തിനപ്പുറം
നാലാം മാനത്തിനുടമയായവരുടെ
കരളലിയും  ഒരു പിടി വേറിട്ട കാഴ്ചകള്‍ .

അലിവും നൊമ്പരവും നിറഞ്ഞൊരു
കൈരളിയുടെ ദ്യശ്യ
വിസ്മയമാം ഒരു വേറിട്ട കാഴ്ച.

നേരുന്നു ഇന്നു ഞാന്‍ ഒരായിരം
ആശംസകള്‍ .
പിറക്കട്ടെ നമ്മള്‍ തന്‍ കൈരളിക്കായ്
ഒരായിരം ഉപാദ്ധ്യായങ്ങള്‍ നാളെ......

വേര്‍പ്പാട്

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍ മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............